നോട്ട് മരവിപ്പിക്കൽ: അവസരത്തിനൊത്ത് മാറി ആഭരണശാലകള്‍

കൊച്ചി: ഉപഭോക്താക്കള്‍ കഴിയുന്നതും പണവുമായി മാത്രം എത്തണമെന്നും ബാങ്ക് കാര്‍ഡുവഴി ബില്ലടക്കുന്നവര്‍ക്ക് ഡിസ്കൗണ്ട് നല്‍കില്ളെന്നുമുള്ള നിലപാടില്‍നിന്ന് ആഭരണശാലകള്‍ പിന്മാറി. പുതിയ സാഹചര്യത്തില്‍ കച്ചവടം പിടിക്കണമെങ്കില്‍ കറന്‍സിയെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ളെന്ന തിരിച്ചറിവിനത്തെുടര്‍ന്നാണിത്. പ്രമുഖ ജ്വല്ലറികളെല്ലാം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമടക്കല്‍, ഡി.ഡി, നെറ്റ് ബാങ്കിങ് തുടങ്ങിയവ സ്വീകരിക്കാന്‍ തുടങ്ങി. ചില ജ്വല്ലറികള്‍ ചെക്കും സ്വീകരിക്കുന്നുണ്ട്. ചെക്ക് മുഖേനയാകുമ്പോള്‍ പണം ജ്വല്ലറിയുടെ അക്കൗണ്ടില്‍ എത്തിയശേഷമെ ഉപഭോക്താവിന് ആഭരണങ്ങള്‍ കൈമാറൂവെന്നുമാത്രം.

Tags:    
News Summary - currency issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.