നിലമ്പൂർ: നാഗ്പൂരിൽനിന്ന് രേഖകളില്ലാതെ ലോറിയിൽ കൊണ്ടുവന്ന 1,57,50,000 രൂപ നിലമ്പൂരിൽ ഹൈവേ പൊലീസ് പിടികൂടി. ഞായറാഴ്ച പുലർച്ച ഒന്നരയോടെ നിലമ്പൂർ കനോലി പ്ലോട്ടിന് ചേർന്ന് വടപുറം പാലത്തിന് സമീപം കെ.എൻ.ജി റോഡിൽ വെച്ചാണ് പണം പിടികൂടിയത്.
നാഗ്പൂരിൽനിന്ന് അരിയുമായി കോഴിക്കോട്ടേക്ക് വരുകയായിരുന്ന ലോറിയിലാണ് പണം കൊണ്ടുവന്നത്. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച പണം മറ്റൊരു ലോറിയിലേക്ക് മാറ്റുന്നത് കണ്ട് സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. ലോറികൾ എടപ്പാൾ സ്വദേശികളുടേതാണ്. എടപ്പാൾ, ചങ്ങരംകുളം സ്വദേശികളായ നാലുപേരാണ് ലോറികളിൽ ഉണ്ടായിരുന്നത്.
നാഗ്പൂരിൽ അടക്ക വിറ്റ പണമാണിതെന്ന് ലോറികളിലുണ്ടായിരുന്നവർ പറയുന്നു. ലോക്ഡൗൺ കാരണം സമയത്തിന് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും ഇതുമൂലം അരിലോറിയിൽ എത്തിക്കുകയുമായിരുന്നുമാണ് അവർ നൽകിയ മൊഴി. എന്നാൽ, മതിയായ രേഖകൾ ഹാജരാക്കാൻ ആയിട്ടില്ല.
പണവും ലോറികളും നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. 2000 രൂപയുടെ 166 നോട്ടും 500െൻറ 30,836 നോട്ടുകളുമാണുണ്ടായിരുന്നത്. ലോറികളിലുണ്ടായിരുന്നവരെ ചോദ്യംചെയ്ത ശേഷം ഉപാധികളോടെ വിട്ടയച്ചു.
പണവും ലോറികളും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. എസ്.ഐ രാമദാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ റിയാസ് അലി, ജോസ്കുട്ടി, ശശികുമാർ എന്നിവരുമുണ്ടായിരുന്നു. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനുവിെൻറ നേതൃത്വത്തിൽ പണം എണ്ണിത്തിട്ടപ്പെടുത്തി തുടർനടപടികളെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.