തിരുവനന്തപുരം: കോവിഡിെൻറ മറവിൽ കേരള സർവകലാശാലയിൽ നൂറോളം കോഴ്സുകളുടെ പാഠ്യപദ്ധതി ഒറ്റദിവസം കൊണ്ട് ഓൺലൈൻ യോഗത്തിലൂടെ അംഗീകരിക്കുന്നതായി ആക്ഷേപം.
എം.എസ്സി, എം.ടെക്, എം.ബി.എ, എം.സി.എ, എം.എ, എം.കോം, എം.സി.െജ കോഴ്സുകളുടെയും കോളജുകളിലെ ബിരുദ കോഴ്സുകളുടെയും പാഠ്യപദ്ധതിയാണ് വ്യാഴാഴ്ച ഒാൺലൈനായി ചേരുന്ന അക്കാദമിക് കൗൺസിൽ യോഗം ഭേദഗതി ചെയ്യുന്നത്. സർവകലാശാല പി.ജി കോഴ്സ് ചോയ്സ് ക്രെഡിറ്റ് സെമസ്റ്റർ (സി.എസ്.എസ്) രീതിയുടെ പുതിയ റെഗുലേഷനും അംഗീകാരത്തിന് വരുന്നുണ്ട്.
ഓരോ പഠന ബോർഡും പാഠ്യപദ്ധതിയിൽ കൊണ്ടുവരുന്ന മാറ്റം വിശദ ചർച്ചയില്ലാതെ അംഗീകരിക്കുന്നത് കോഴ്സുകളുടെ നിലവാരത്തകർച്ചക്ക് വഴിവെക്കുമെന്നാണ് പരാതി. വിവിധ കോഴ്സുകൾക്കായി 5000ത്തോളം പേജുള്ള സിലബസ് കൗൺസിൽ അംഗങ്ങൾക്ക് അജണ്ടയായി ഇ-മെയിലിൽ ബുധനാഴ്ചയാണ് അയച്ചുകൊടുത്തത്.
ഇത് വായിക്കാനും ചർച്ചചെയ്യാനും ഒരുദിവസം മതിയാകില്ലെന്നാണ് കൗൺസിൽ അംഗങ്ങൾ തന്നെ പറയുന്നത്. നാക് അംഗീകാരം ഇല്ലാതായ സർവകലാശാലയിൽ അടുത്തമാസം നാക് ടീം പരിശോധനക്ക് വരുമ്പോൾ പാഠ്യപദ്ധതി പുതുക്കിയതായി ബോധ്യപ്പെടുത്തുന്നതിനാണ് തിരക്കുപിടിച്ച സിലബസ് പരിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.