കൊച്ചി: ‘‘സംഭവം നടക്കുമ്പോൾ ഞാനും മറ്റുവളണ്ടിയർമാരും ഗേറ്റിനു തൊട്ടടുത്തുണ്ടായിരുന്നു. ആദ്യം എന്താണ് സംഭവിച്ചതെന്നറിയില്ല. എല്ലാരുംകൂടെ കൂട്ടത്തോടെ ഗേറ്റും കടന്ന് സ്റ്റെപ്പിലേക്ക് വീഴുന്നതാണ് കണ്ടത്. ഇതിനിടെ, ആരുടെയോ കാൽ കുടുങ്ങിയത് കണ്ടു, ആ കാൽ വലിച്ചെടുക്കാൻ ആവുന്നത് നോക്കി. കാൽ കിട്ടിയെങ്കിലും ഇതിനിടക്ക് എന്റെ കാൽ കുടുങ്ങിപ്പോയി.
വലിച്ചെടുക്കാൻ നോക്കിയിട്ടും കിട്ടിയില്ല. അവിടെ കുടുങ്ങിപ്പോയി ഞാൻ... ഇതാണ് കാലിനു പരിക്കേൽക്കാൻ കാരണമായത്’’ - മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് (ഇ.ഇ.ഇ) വിദ്യാർഥി എസ്. അഭിജിത്തിന്റെ വാക്കുകളിൽ നടുക്കം വിട്ടുമാറിയിട്ടില്ല. കാലിന് ചെറിയ പരിക്കുള്ളതിനാൽ മൂന്നു തുന്നലിട്ടിട്ടുണ്ട്. പത്തോ ഇരുപതോ മിനിറ്റിനുള്ളിലാണ് എല്ലാം ഉണ്ടായതെന്നും ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അഭിജിത്ത് പറയുന്നു. മലപ്പുറം വെളിമുക്ക് സ്വദേശിയാണ്. നടക്കാൻ ബുദ്ധിമുട്ടുള്ള അഭിജിത്തിനെ സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചാണ് പൊതുദർശനം നടന്ന ഹാളിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.