തിരുവനന്തപുരം: പൊലീസിലെ മൂന്നാംമുറക്കാരുടെ പട്ടിക ഒരാഴ്ചക്കു ള്ളിൽ തയാറാക്കാൻ ഡി.ജി.പി ലോക്നാഥ് െബഹ്റ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണിത്.
മൂന്നാംമുറയിൽ കുപ്രസിദ്ധ രായ പൊലീസുകാരുടെ പട്ടിക തയാറാക്കണം, ഇത്തരക്കാർ ലോക്കൽ സ്റ്റേഷ നുകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ മൂന്നാംമുറ പാടില്ലെന്ന് അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി നിരവധി സർക്കുലറുകൾ ഇറക്കിയെങ്കിലും ആദ്യമായാണ് മൂന്നാംമുറക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിെൻറ പശ്ചാത്തലത്തിൽ ലോക്കപ് മർദനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം നടത്തിയിരുന്നു. കുറ്റക്കാരെ ഒരുകാരണവശാലും സേനയിൽ െവച്ചുപൊറുപ്പിക്കില്ലെന്ന താക്കീതാണ് മുഖ്യമന്ത്രി യോഗത്തിൽ നൽകിയത്. ഈ ഘട്ടത്തിലാണ് തെറ്റുകൾ ആവർത്തിക്കാതിരിക്കാനും ‘കൈത്തരിപ്പുള്ളവരെ’ സ്റ്റേഷൻ ചുമതലയിൽനിന്ന് ഒഴിവാക്കാനും വിവരങ്ങൾ ശേഖരിക്കുന്നത്.
പരാതി തേടി ഡി.ജി.പി നേരിട്ട്
തിരുവനന്തപുരം: പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതി സ്വീകരിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ എല്ലാ പൊലീസ് ജില്ലകളിലും അദാലത്ത് നടത്തും. വിദൂര സ്ഥലങ്ങളിൽനിന്ന് ഡി.ജി.പിക്ക് പരാതി നൽകാനെത്തുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണിത്. അദാലത്തിെൻറ ഒന്നാംഘട്ടം അടുത്തമാസം നടത്തും.
കൊല്ലം റൂറലിൽ ആഗസ്റ്റ് 16നും കാസർകോട് 20നും വയനാട് 21നും ആലപ്പുഴയിൽ 30നും പത്തനംതിട്ടയിൽ 31നുമാണ് അദാലത്ത്. ജില്ല പൊലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാരും സ്റ്റേഷൻ ഹൗസ് ഓഫിസർമാരും പങ്കെടുക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കാനും ജോലിയുടെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള നിർദേശങ്ങൾ നൽകാനുമായി ജില്ലകളിൽ സഭ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.