കസ്​റ്റഡി മരണം: ആർ.ടി.എഫ്​ ഉദ്യോഗസ്​ഥരുടെ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആർ.ടി.എഫ്​ ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. ആർ.ടി.എഫുകാർ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സമാന്തര സേനയായി പ്രവർത്തിച്ചുവെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആർ.ടി.എഫ്​ ഉദ്യോഗസ്ഥരുടെ വാദം. ശ്രീജിത്ത് ആരാണെന്നും വാസുദേവ​​​െൻറ വീട് ആക്രമിച്ച സംഭവവും അറിയില്ലായിരുന്നുവെന്നാണ്​ ജാമ്യാപേക്ഷയിൽ പറയുന്നത്​. 

Tags:    
News Summary - Custody Death: RTF Officers Bail Application - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.