കാക്കനാട്: വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സിലെ മൂന്ന് പൊലീസുകാരെയും ഭാര്യ അഖിലയും ബന്ധുക്കളും തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഒാടെ കാക്കനാട് ജില്ല ജയിലില്‍ ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.
ശ്രീജിത്തിെൻറ ഭാര്യ അഖില, മാതാവ് ശ്യാമള, സഹോദരന് സജിത്ത്, ഇവരുടെ അയല്‍വാസി എന്നിവരാണ് ജയിലിലെത്തി പൊലീസുകാരായ സന്തോഷ് കുമാര്‍, ജി. സുമേഷ്, ജിതിന് രാജ് എന്നിവരെ തിരിച്ചറിഞ്ഞത്. ഭാര്യ മൂന്നുപ്രതികളെയും തിരിച്ചറിഞ്ഞപ്പോള്‍ മാതാവും സഹോദരനും അയല്‍വാസിയും ഒരാളെ വീതം തിരിച്ചറിഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുമായി രൂപസാദൃശ്യമുള്ള 24 െപാലീസുകാരെ നിരത്തി നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്. ആദ്യം ശ്രീജിത്തിെൻറ ഭാര്യയും തുടര്‍ന്ന് മാതാവും സഹോദരനും അയൽവാസിയും പരേഡില്‍ പങ്കെടുത്തു.
ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിെലടുത്ത ദിവസം ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാരും റിമാന്‍ഡില്‍ കഴിയുകയാണ്.
മഫ്തിയിലെത്തിയ െപാലീസുകാർ ശ്രീജിത്തിനെ മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട കൊലക്കുറ്റത്തിന് അറസ്റ്റിലായ വരാപ്പുഴ എസ്.ഐ ദീപക്കും ഇതേ ജയിലിൽ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.