തൊടുപുഴ: കസ്റ്റഡി മർദനത്തെ തുടർന്ന് റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്ത ിൽ എസ്.പിയെ ആക്രമിച്ചും സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയും സി.പി.ഐ രംഗത്ത്. നെടുങ്ക ണ്ടം സ്റ്റേഷനിലേക്ക് ഇടുക്കി മുൻ എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റം ചുമത്തി കേ സെടുക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയ സി.പി.ഐ, വിഷയത്തിൽ മുഖ്യമന്ത്രിയെ യടക്കം കുറ്റപ്പെടുത്തിയാണ് കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്. ഉന്നത ഉദ്യോഗസ്ഥ ർക്കെതിരെ നടപടിയെടുക്കാത്തതിൽ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്നതു ഉൾപ്പെടെ ആ രോപണമാണ് സി.പി.ഐ ഉയർത്തുന്നത്.
പാർട്ടി സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയാ ണ് ഇടുക്കി ജില്ല കമ്മിറ്റിയുടെ നീക്കം. ഇതോടെ പ്രതിസന്ധിയിലായത് ‘സൗകര്യപ്രദമായ സ് ഥലംമാറ്റ’ത്തിലൂടെ എസ്.പി വേണുഗോപാലിനെ സംരക്ഷിച്ചുനിർത്തുന്ന സി.പി.എമ്മും സർക്കാറുമാണ്. സി.പി.ഐ നിലപാടിെൻറ പശ്ചാത്തലത്തിൽ എസ്.പിയെ സംരക്ഷിക്കുന്നതിൽനിന്ന് സർക്കാറിനു പിൻവാങ്ങേണ്ടി വരും.
വേണുഗോപാലിനെ സസ്പെൻഡ് ചെയ്ത് കൊലക്കുറ്റം ചുമത്തുംവരെ പ്രക്ഷോഭരംഗത്തു നിൽക്കുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എസ്.പിയെയും സംഭവസമയത്തെ കട്ടപ്പന ഡിവൈ.എസ്.പിയെയും സംരക്ഷിക്കുന്ന സമീപനം ഇടതു സര്ക്കാറിനു ഭൂഷണമല്ല. എസ്.പിയുടെ നിർദേശപ്രകാരമാണ് രാജ്കുമാറിനെ അനധികൃത കസ്റ്റഡിയില്വെച്ചതെന്ന് മൊഴിയുണ്ട്. അന്വേഷണം നെടുങ്കണ്ടം എസ്.ഐയിൽ അവസാനിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു. പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് സി.പി.ഐ സർക്കാർ നിലപാടിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ലോക്കപ് മർദനവും കസ്റ്റഡി മരണങ്ങളും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും നേതൃത്വം നൽകിയ എസ്.പിയെ സംരക്ഷിക്കുന്നത് ബൂർഷ്വാഭരണകൂടങ്ങളുടെ സമീപനമാണെന്നും വിലയിരുത്തിയാണ് പാർട്ടി ജില്ല എക്സിക്യൂട്ടിവ്, വിഷയത്തിൽ എസ്.പിക്കെതിരെ സമരത്തിനു തീരുമാനിച്ചത്. ഇടുക്കി എസ്.പിയെന്ന നിലയിൽ നീതി നടത്താൻ ഒരിക്കലും തയാറാകാത്ത ഉദ്യോഗസ്ഥനായിരുന്നു വേണുഗോപാൽ. സി.പി.എമ്മിെൻറ ദാസനായി മാത്രം അറിയപ്പെട്ടത് ഇക്കാരണത്താലാണെന്നും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. അതിനിടെ ഈ നിലപാടിനെതിരെ സി.പി.ഐെയ ആക്ഷേപിച്ച് മന്ത്രി എം.എം. മണിയും രംഗത്തെത്തി.
മുഖ്യമന്ത്രിക്കും സർക്കാറിനും വീഴ്ച പറ്റി –ശിവരാമൻ
തൊടുപുഴ: രാജ്കുമാർ സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും വീഴ്ചപറ്റിയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി െക.കെ. ശിവരാമൻ. നിയമവിരുദ്ധമായി കസ്റ്റഡിയിൽവെച്ച് മർദിച്ചത് മേലുദ്യോഗസ്ഥരുടെ അറിവോടും സമ്മതത്തോടെയുമാണ്. പൊലീസിെൻറ പൈശാചിക നടപടി ഇടതു സർക്കാറിെൻറ നയങ്ങളെ അട്ടിമറിക്കുന്നതാണ്.
എസ്.പിയായിരുന്ന വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം. ഇതുണ്ടാകാത്തത് സർക്കാറിെൻറ വീഴ്ചയാണ്. മന്ത്രി എം.എം. മണി പറഞ്ഞത് രാജ്കുമാർ കൊള്ളരുതാത്തവനാെണന്നാണ്. കൊള്ളരുതാത്തയാളാണെങ്കിൽ തല്ലിക്കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുമെന്നാണോയെന്നും ശിവരാമൻ ചോദിച്ചു.
സി.പി.െഎ കോൺഗ്രസുമായി ചേർന്ന് സമരം ചെയ്യട്ടെ –മന്ത്രി മണി
തൊടുപുഴ: സി.പി.ഐ ഒറ്റക്കു ആരോപണവുമായി ഇറങ്ങുന്നതിനു പകരം കോൺഗ്രസിനൊപ്പം ചേർന്ന് ഒരുമിച്ച് സമരം നടത്തുകയായിരിക്കും നല്ലതെന്ന് മന്ത്രി എം.എം. മണി പ്രതികരിച്ചു. കാനം രാജേന്ദ്രൻ പറഞ്ഞതാണ് സി.പി.ഐയുടെ നിലപാടെന്നാണ് താൻ കരുതുന്നത്. ശിവരാമൻ പറയുന്നത് താൻ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റക്കാരായ ഉദ്യോഗസ്ഥർ എത്ര ഉന്നതരായാലും നടപടി ഉണ്ടാകും. ഏതു സർക്കാർ ഭരിക്കുമ്പോഴും ഇത്തരം ചിലസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനോട് സ്വീകരിക്കുന്ന നിലപാടാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.