ഭീഷണി വിലപ്പോകില്ലെന്ന് കസ്റ്റംസ് കമ്മീഷ്ണർ

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നെന്നും എന്നാൽ അത് വിലപ്പോകില്ലെന്നും കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻെറ പ്രതികരണം.

എൽ.ഡി.എഫ് ഇന്ന് നടത്തിയ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാർച്ചിൻെറ പോസ്റ്റർ പതിച്ച ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് സുമിത് കുമാറിൻെറ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം, കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽ.ഡി.എഫ് മാർച്ച് നടത്തി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ടു​ത്ത വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും എ​ല്‍.​ഡി.​എ​ഫ്‌ സ​ര്‍ക്കാ​റി​നെ​യും അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്​​ട്രീ​യ ക​ളി​യാ​ണ്‌ ക​സ്​​റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്ന്‌ ആരോപിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന രഹസ്യമൊഴി നൽകിയെന്നും, എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും കസ്റ്റംസിനും നൽകിയ മൊഴികളിൽ സ്വപ്ന ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സുമിത് കുമാർ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറഞ്ഞിരുന്നു. ജയിലിൽ ഭീഷണിയുണ്ടെന്ന പരാതിയിൽ സ്വപ്ന സുരേഷിന് സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീ. സി.ജെ.എം കോടതിയുടെ 2020 ഡിസംബർ എട്ടിലെ ഉത്തരവിനെതിരെ ജയിൽ ഡി.ജി.പി നൽകിയ ഹരജിയിലായിരുന്നു കസ്റ്റംസിെൻറ വിശദീകരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.