കൊച്ചി: ഡോളർ കടത്ത് കേസിൽ പ്രവാസി വ്യവസായി കിരണിനെ കസ്റ്റംസ് ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ രാവിലെ 10ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വരെ നീണ്ടു. കേസിൽ വിദേശ മലയാളികളെ ചോദ്യംചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിെൻറ ആദ്യഘട്ടമായാണ് കിരണിനെ വിളിച്ചുവരുത്തിയത്.
കേരളത്തിൽനിന്ന് വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും സന്ദീപിെൻറയും നിർണായക മൊഴിയുണ്ട്. ഇതിലാണ് കിരണിെൻറ പങ്കിനെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്. കേരളത്തിൽനിന്ന് കടത്തിയ ഡോളർ വിദേശത്ത് ഇയാൾ സ്വീകരിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യങ്ങളിൽ വിശദമായ മൊഴി കിരണിൽനിന്ന് കസ്റ്റംസ് ശേഖരിച്ചു.
മസ്കത്തിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശിയായ കിരൺ വർഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചുവരുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഇത് ചെലവഴിച്ചെന്നാണ് വിവരം. കൂടാതെ കേരളത്തിൽനിന്ന് ഡോളർ കടത്തിയ കേസിൽ ബന്ധപ്പെട്ടത് ആരൊക്കെയാണെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. എന്നാൽ, കൂടുതലൊന്നും ഇക്കാര്യത്തിൽ അറിയില്ലെന്ന മൊഴിയാണ് കിരൺ നൽകിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
രണ്ട് വിദേശ സർവകലാശാലകളുടെ ശാഖ ആരംഭിക്കുന്നതിന് പണം ചെലവഴിച്ചെന്നാണ് കസ്റ്റംസിെൻറ സ്ഥിരീകരിക്കാത്ത വിലയിരുത്തൽ. വിശദ ചോദ്യംചെയ്യലിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മറ്റൊരു പ്രവാസി വ്യവസായിയായ മുഹമ്മദ് ലാഫിറിനെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യുമെന്നും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.