representational image

സ്വർണക്കടത്തിന് പ്രതിഫലം 80,000 രൂ​പയും ടി​ക്ക​റ്റും; 1.8 കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ മൂന്നുപേർ പിടിയിൽ

ക​രി​പ്പൂ​ർ: ജി​ദ്ദ​യി​ൽ​നി​ന്ന് നാട്ടിലേക്കുള്ള ടിക്കറ്റും 80000 രൂപ മുതൽ ഒന്നേകാൽ ലക്ഷം വരെ പണവും പ്രതിഫലമായി കൈപ്പറ്റി സ്വർണം കടത്തിയ മൂന്നുപേർ കരിപ്പൂരിൽ പിടിയിൽ. മൂ​ന്ന്​ കേ​സു​ക​ളി​ലാ​യി 1.8 കോ​ടി രൂ​പ​യു​ടെ മൂ​ന്ന്​ കി​ലോ​യോ​ളം സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി.

മ​ല​പ്പു​റം പു​ൽ​പ്പ​റ്റ സ്വ​ദേ​ശി പൂ​ത​നാ​രി ഫ​വാ​സി​ൽ(30) നി​ന്ന് 1,163 ഗ്രാം, ​നെ​ടി​യി​രി​പ്പ് സ്വ​ദേ​ശി തേ​ട്ട​ത്തോ​ടി മു​ഹ​മ്മ​ദ്‌ ജാ​സി​മി​ൽ(28) നി​ന്ന് 1057 ഗ്രാം, ​തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി പാ​ര സ​ലീ​മി​ൽ(34) നി​ന്ന് 1121 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. മൂ​ന്ന്​ പേ​രും ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

ക​ള്ള​ക്ക​ട​ത്തു​സം​ഘം സ​ലീ​മി​നും ഫ​വാ​സി​നും ടി​ക്ക​റ്റി​നു പു​റ​മെ 80,000 രൂ​പ വീ​ത​വും ജാ​സി​മി​ന് 1. 2 ല​ക്ഷം രൂ​പ​യു​മാ​ണ് പ്ര​തി​ഫ​ലം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

അ​സി. ക​മീ​ഷ​ണ​ർ കെ.​എം. സൈ​ഫു​ദീ​ൻ, സൂ​പ്ര​ണ്ടു​മാ​രാ​യ ബ​ഷീ​ർ അ​ഹ​മ്മ​ദ്, ബാ​ബു നാ​രാ​യ​ണ​ൻ, എം. ​മ​നോ​ജ്‌, പി. ​മു​ര​ളി, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ അ​ർ​ജു​ൻ കൃ​ഷ്ണ, ദി​നേ​ശ് മി​ർ​ധ, വീ​രേ​ന്ദ്ര പ്ര​താ​പ് ചൗ​ധ​രി, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ ടി.​എ. അ​ല​ക്സ്‌, പി. ​വി​മ​ല എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞ ദിവസവും കോഴിക്കോട് വിമാനത്താവളത്തിൽ 65 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യുവാവിനെ പിടികൂടിയിരുന്നു. മലപ്പുറം മൂന്നിയൂർ സ്വദേശി പതിയിൽ വിജേഷിനെയാണ് (33) എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തു.

ഇയാൾ ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വർണം കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നതെന്നാണ് വിജീഷ് കസ്റ്റംസിന് നൽകിയ മൊഴി. ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സൂളികളായി ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചെടുത്തത്.

Tags:    
News Summary - Customs seize gold worth Rs 1.8 crore from Karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.