തിരുവനന്തപുരം: സി.പി.എമ്മിെൻറ 14 ജില്ല സെക്രേട്ടറിയറ്റുകളും സംസ്ഥാന സെക്രേട്ടറിയറ്റിന് കൈമാറിയ സാധ്യതാ സ്ഥാനാർഥി പട്ടികയിലായിരുന്നു വ്യാഴം, വെള്ളി ദിവസങ്ങളിലെ നേതൃയോഗങ്ങൾ. ഇൗ പട്ടികയിൽ ചില മണ്ഡലങ്ങളിലെ നിർദേശം പൂർണമായി തിരുത്തിയപ്പോൾ മറ്റ് ചില മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകൾ നിർദേശിച്ച് വീണ്ടും ജില്ല ഘടകങ്ങൾക്ക് കൈമാറി.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ വി.കെ. മധുവിെൻറ പേര് മാറ്റി ജി. സ്റ്റീഫെൻറ പേരാണ് സെക്രേട്ടറിയറ്റ് നിർദേശിച്ചത്. തൃശൂർ ചേലക്കരയിൽ സിറ്റിങ് എം.എൽ.എ യു.ആർ. പ്രദീപിനെയാണ് ജില്ല സെക്രേട്ടറിയറ്റ് പട്ടികയിൽ ഉൾപ്പെടുത്തിയത്. സംവരണ വിഭാഗത്തിൽനിന്ന് മുതിർന്ന നേതാവായ എ.കെ. ബാലൻ ഒഴിയുമ്പോൾ പകരം മറ്റൊരു മുതിർന്ന അംഗമുണ്ടാകണമെന്ന നിർദേശം വന്നതിനാൽ കെ. രാധാകൃഷ്ണനെ അവിടെ പരിഗണിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ സിറ്റിങ് എം.എൽ.എ പി.കെ. ശശിയുടെ പേര് തിരുത്തി സി.കെ. രാജേന്ദ്രനെ പരിഗണിക്കാനാണ് നിർദേശം. പിറവം സീറ്റ് കേരള കോൺഗ്രസ് എംന് കൈമാറിയേക്കും. മലപ്പുറം ഏറനാട് മണ്ഡലം സി.പി.ഐ വിട്ടുനൽകിയാൽ മുൻ ദേശീയ ഫുട്ബാൾ താരം യു. ഷറഫലി സ്ഥാനാർഥിയാകും.
പാറശ്ശാല -സി.കെ. ഹരീന്ദ്രൻ
നെയ്യാറ്റിൻകര -കെ. ആൻസലൻ
വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്
കാട്ടാക്കട -ഐ.ബി. സതീഷ്
നേമം -വി. ശിവൻകുട്ടി
കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രൻ
വർക്കല -വി. ജോയ്
വാമനപുരം -ഡി.കെ. മുരളി
ആറ്റിങ്ങൽ -ഒ.എസ്. അംബിക
അരുവിക്കര -ജി. സ്റ്റീഫൻ
കൊല്ലം -എം. മുകേഷ്
ഇരവിപുരം -എം. നൗഷാദ്
ചവറ -ഡോ. സുജിത്ത് വിജയൻ
കുണ്ടറ -ജെ. മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര -കെ.എൻ. ബാലഗോപാൽ
ആറന്മുള -വീണാ ജോർജ്
കോന്നി -കെ.യു. ജനീഷ് കുമാർ
ചെങ്ങന്നൂർ -സജി ചെറിയാൻ
കായംകുളം -യു. പ്രതിഭ
അമ്പലപ്പുഴ -എച്ച്. സലാം
അരൂർ -ദലീമ ജോജോ
മാവേലിക്കര -എം.എസ്. അരുൺ കുമാർ*
ആലപ്പുഴ -പി.പി. ചിത്തരഞ്ജൻ
ഏറ്റുമാനൂർ -വി.എൻ. വാസവൻ
കോട്ടയം -കെ. അനിൽകുമാർ
പുതുപ്പള്ളി -ജെയ്ക്ക് സി. തോമസ്
ധർമടം -പിണറായി വിജയൻ
പയ്യന്നൂർ -ടി.ഐ. മധുസൂദനൻ
കല്യാശ്ശേരി -എം. വിജിൻ
അഴീക്കോട് -കെ.വി. സുമേഷ്
മട്ടന്നൂർ -കെ.കെ. ശൈലജ
തലശ്ശേരി -എ.എൻ. ഷംസീർ
തളിപ്പറമ്പ് -എം.വി. ഗോവിന്ദൻ
പേരാവൂർ -സക്കീർ ഹുസൈൻ
ചാലക്കുടി -യു.പി. ജോസഫ്
ഇരിങ്ങാലക്കുട -ആർ. ബിന്ദു
വടക്കാഞ്ചേരി -സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ -മുരളി പെരുനെല്ലി
ചേലക്കര -കെ. രാധാകൃഷ്ണൻ
ഗുരുവായൂർ -ബേബിജോൺ *
പുതുക്കാട് -കെ.കെ. രാമചന്ദ്രൻ
കുന്നംകുളം -എ.സി. മൊയ്തീൻ
ഉടുമ്പൻചോല -എം.എം. മണി
ദേവികുളം -എ. രാജ
കൊച്ചി -കെ.ജെ. മാക്സി
വൈപ്പിൻ -കെ.എൻ. ഉണ്ണികൃഷ്ണൻ
തൃക്കാക്കര -ജെ. ജേക്കബ്
തൃപ്പൂണിത്തുറ -എം. സ്വരാജ്
കളമശ്ശേരി -പി. രാജീവ്
കോതമംഗലം -ആൻറണി ജോൺ
പിറവം*
പെരുമ്പാവൂർ*
കൊയിലാണ്ടി -കാനത്തിൽ ജമീല /
സതീദേവി*
പേരാമ്പ്ര -ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി -സച്ചിൻ ദേവ്
കോഴിക്കോട് നോർത്ത് -തോട്ടത്തിൽ
രവീന്ദ്രൻ
ബേപ്പൂർ -പി.എ. മുഹമ്മദ് റിയാസ്
കൊടുവള്ളി -കാരാട്ട് റസാക്ക്
തിരുവമ്പാടി -ലിേൻറാ ജോസഫ് /
ഗിരീഷ് ജോൺ *
തവനൂർ -കെ.ടി. ജലീൽ
പൊന്നാനി -പി. നന്ദകുമാർ
താനൂർ -വി. അബ്ദുറഹ്മാൻ
തിരൂർ -ഗഫൂർ ലില്ലീസ്
പെരിന്തൽമണ്ണ -കെ.പി. മുഹമ്മദ് മുസ്തഫ
മങ്കട -റഷീദലി, അബ്ദുല്ല നവാസ് *
നിലമ്പൂർ -പി.വി. അൻവർ
വണ്ടൂർ -മിഥുന
ഏറനാട് - യു. ഷറഫലി *
ആലത്തൂർ -കെ.ഡി. പ്രസേനൻ
നെന്മാറ -കെ. ബാബു
മലമ്പുഴ -എ. പ്രഭാകരൻ
കോങ്ങാട് -പി.പി. സുമോദ്
തരൂർ -ഡോ. പി.കെ. ജമീല
ഒറ്റപ്പാലം -പി. ഉണ്ണി
ഷൊർണൂർ -സി.കെ. രാജേന്ദ്രൻ
തൃത്താല -എം.ബി. രാജേഷ്
മാനന്തവാടി -ഒ.ആർ. കേളു
സുൽത്താൻ ബത്തേരി *
കാസർകോട്
ഉദുമ -സി.എച്ച്. കുഞ്ഞമ്പു
തൃക്കരിപ്പൂർ -എം. രാജഗോപാലൻ
മഞ്ചേശ്വരം *
(*അന്തിമ തീരുമാനമാകാത്തവർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.