തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയെന്ന ശ്രീഹരി പേട്ട കണ്ണമ്മൂലയിലെ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചത് ദൈവത്തിെൻറ പേരുപറഞ്ഞ്. 2012ൽ പുറത്തിറങ്ങിയ ആഷിക്ക് അബു ചിത്രമായ ‘22 ഫീമെയിൽ കോട്ടയം’ മോഡൽ സംഭവമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. കണ്ണമ്മൂലയിൽ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമെന്ന് അദ്ദേഹത്തിെൻറ ഭക്തർ കരുതുന്ന ഭൂമിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യ വീടുപണിയാൻ തുടങ്ങിയതോടെയാണ് ഗംഗേശാനന്ദ സ്വാമി തലസ്ഥാനത്ത് വേരുറപ്പിക്കുന്നത്.
സ്ഥലം സംരക്ഷിക്കാൻ ചട്ടമ്പിസ്വാമിയുടെ ഭക്തർ സമരവുമായി രംഗത്തെത്തി. ഇതിെൻറ മുൻനിരയിൽ ഗംഗേശാനന്ദയായിരുന്നു. സമരത്തിനിടയിൽ പ്രാഥമിക കർമങ്ങൾക്കും പൂജാദി ആവശ്യങ്ങൾക്കും ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി. തുടർന്ന് വീട്ടുകാരുമായി അടുപ്പത്തിലായി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബി. സന്ധ്യക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചതോടെ സമരം അവസാനിച്ചു. പക്ഷേ, പെൺകുട്ടിയുടെ വീടുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയാറായില്ല. വീട്ടുകാരുടെ വിശ്വാസം നേടിയ ഗംഗേശാനന്ദ മകൾക്ക് ഈശ്വര കോപമുണ്ടെന്നും പരിഹാരമായി കോട്ടയം, എറണാകുളം ജില്ലകളിലെ ആശ്രമങ്ങളും അമ്പലങ്ങളും സന്ദർശിച്ച് പൂജകൾ നടത്തേണ്ടിവരുമെന്നും വീട്ടുകാരോട് പറഞ്ഞു.
ഇത് വിശ്വസിച്ച വീട്ടുകാർ പ്ലസ് ടു വിദ്യാർഥിയായ പെൺകുട്ടിയെ ഗംഗേശാനന്ദക്കൊപ്പം അയച്ചു. ഈ കാലത്താണ് യുവതി ആദ്യമായി പീഡനത്തിന് ഇരയായത്. തന്നിലൂടെ ദൈവത്തിെൻറ അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞായിരുന്നേത്ര പീഡനം. എന്നാൽ, തിരിച്ചറിവെത്തിയതോടെ പീഡനത്തെ എതിർത്തു. എന്നാൽ, വീട്ടുകാരുടെയും നാട്ടുകാരുടെയും ഇടയിൽ മോശക്കാരിയാക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.
അവസാനം സ്വയരക്ഷക്കു വേണ്ടിയാണ് കത്തിയെടുക്കേണ്ടിവന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിനുശേഷം വീടുവിട്ടിറങ്ങിയോടിയ യുവതിയെ ശനിയാഴ്ച പുലർച്ച വഴിയിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്. ലിംഗച്ഛേദവുമായി ബന്ധപ്പെട്ട് യുവതിക്കെതിെര കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.