തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും കേസന്വേഷണം നടത്തുന്നതിനും കൂടുതൽ പൊലീസുദ്യോഗസ്രെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിെൻറ ഭാഗമായി സ്റ്റേഷനുകളിൽ സൈബർ ൈക്രം ഇൻവെസ്റ്റിഗേഷൻ സെൽ രൂപവത്കരിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഓരോ സ്റ്റേഷനിലേയും മൂന്നു പൊലീസുകാർക്ക് പരിശീലനം നൽകും. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും പ്രാഥമികാന്വേഷണം നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളേയും പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് തിരുവനന്തപുരത്ത് സൈബർ ൈക്രം പൊലീസ് സ്റ്റേഷൻ നിലവിലുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ പുതുതായി ആരംഭിക്കും.
ഇതോടൊപ്പമാണ് സൈബർ ൈക്രം ഇൻവെസ്റ്റിഗേഷൻ സെല്ലുകൾ രൂപവത്കരിക്കുന്നത്. തുടക്കത്തിൽ ജില്ലാ സൈബർ സെല്ലുകളിലെ രണ്ടുപേരെ വീതം ഉൾപ്പെടുത്തി പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പലിെൻറ നേതൃത്വത്തിൽ വിദഗ്ധരുടെ സഹായത്തോടെ തിരുവനന്തപുരം പൊലീസ് െട്രയിനിങ് കോളജിൽ ബോധവത്കരണ പരിപാടി നടത്തും. ഇപ്രകാരം െട്രയിനിങ് ലഭിച്ച ജില്ലാ സൈബർ സെൽ പ്രതിനിധികൾ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രതിനിധികൾക്ക് പരിശീലനം നൽകും.
വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടൽ, ഡിജിറ്റൽ തെളിവുകൾ, ഹാർഡ് ഡിസ്ക്കിലെ വിവരങ്ങൾ എന്നിവ ശേഖരിക്കൽ, സിഡിആർ അനാലിസിസ്, സൈബർ ൈക്രം കേസുകളിൽ എഫ്.ഐ.ആർ തയാറാക്കൽ, സമൂഹ മാധ്യമങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം മൊബൈൽ ഫോൺ മുഖേനയുള്ള തെളിവ് ശേഖരിക്കൽ തുടങ്ങിയവയും വിവിധ സൈബർ വിഷയങ്ങളെ സംബന്ധിച്ചുള്ള പരിശീലന പരിപാടിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ബോധവത്കരണം നൽകും. പൊലീസ് സ്റ്റേഷനുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനും ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.