പൊൻകുന്നം: ഭിന്നശേഷിക്കാരനായ സുനീഷ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ആ മോഷ്ടാവിെൻറ കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ എന്ന പ്രാർഥനയിലാണ് ഒരു കുടുംബം... 'എെൻറ വീട്ടുമുറ്റത്തുനിന്ന് സൈക്കിൾ കാണാതായിരിക്കുന്നു. എെൻറ ഒമ്പത് വയസ്സുള്ള മകെൻറ സൈക്കിളാണ്.
അവൻ വളരെ ആശിച്ചുവാങ്ങിയതാണ്. ഏതെങ്കിലും ആക്രിക്കടയിലോ ആരുടെയെങ്കിലും കൈയിലോ കാണുകയാണെങ്കിൽ എന്നെ വിളിച്ചറിയിക്കണേ'. ഈ അഭ്യർഥനക്ക് പിന്നിലെ കണ്ണീർ കാണാതെ പോകരുത്. ജന്മനാ അംഗപരിമിതനായ സുനീഷാണ് തെൻറ മകെൻറ സൈക്കിളിനായി ഇങ്ങനെ കുറിച്ചത്. ഉരുളികുന്നം ഇല്ലിക്കോൺ കണിച്ചേരിൽ വീട്ടിൽ സുനീഷ് ജോസഫ് എന്ന 35കാരൻ പി.പി. റോഡിൽ കുരുവിക്കൂട് കവലയിലെ കോമൺ സർവിസ് സെൻറർ എന്ന പൊതുജനസേവകേന്ദ്രം നടത്തുകയാണ്.
കാലുകൾക്കും ഒരു കൈക്കും ശേഷിയില്ലാത്ത ഇദ്ദേഹം പ്രത്യേകം തയാറാക്കിയ നിരക്കി നീക്കാവുന്ന സോഫയിൽ ചാഞ്ഞുകിടന്നാണ് കമ്പ്യൂട്ടറിൽ ജോലിചെയ്യുന്നത്.
ഇവിടെനിന്നുകിട്ടുന്ന ചെറിയ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ചാണ് മകന് സൈക്കിൾ വാങ്ങിനൽകിയത്. ഈ സൈക്കിളാണ് റോഡരികിലെ വീട്ടുമുറ്റത്തുനിന്ന് ആരോ രാത്രി കടത്തിയത്. ഭാര്യ ജിനിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് വൈകല്യമുള്ള ഇദ്ദേഹം സർവിസ് സെൻററിലെത്തി ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.