ന്യൂഡൽഹി: അടിക്കടിയുള്ള പ്രകൃതിക്ഷോഭങ്ങൾ മുൻനിർത്തി തിരുവനന്തപുരത്ത് ഒരു മാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രം സ്ഥാപിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. ഇപ്പോൾ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ഇൗ മുന്നറിയിപ്പു കേന്ദ്രം ഉള്ളത്.
തിരുവനന്തപുരത്തെ നിർദിഷ്ട കേന്ദ്രം കേരളത്തിനും കർണാടകക്കും ഉപകരിക്കും. മത്സ്യെത്താഴിലാളികൾക്ക് അടക്കം കാലാവസ്ഥ മുന്നറിയിപ്പ് നൽകാൻ നൂതന സംവിധാനങ്ങൾ ഇതിലുണ്ടാകും.
മംഗലാപുരത്ത് കാലാവസ്ഥ മുന്നറിയിപ്പിന് സി-ബാൻഡ് ഡോപ്ലർ റഡാർ അടുത്ത വർഷാവസാനത്തോടെ സ്ഥാപിക്കും. കേരളത്തിെൻറ വടക്കൻ ജില്ലകൾക്ക് ഇതു പ്രയോജനപ്പെടും. ഇപ്പോൾ കൊച്ചിയിലും തിരുവനന്തപുരത്തും ഉണ്ട്. മംഗലാപുരത്തു കൂടി വരുേമ്പാൾ കേരളത്തിെൻറ എല്ലാ ഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കാലാവസ്ഥ പ്രവചനം സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.