ലുബാന് പിന്നാലെ തിത്​ലിയും; ഇന്ത്യൻ തീരം ആശങ്കയിൽ

തിരുവനന്തപുരം: കേരളത്തെ ആഴങ്കയിലാഴ്ത്തിയ ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യൻ തീരങ്ങളെ വിറപ്പിക്കാൻ മറ്റൊരു ചുഴലിക്കാറ്റെത്തുന്നു. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡിഷ തീരത്ത്​ രൂപംകൊണ്ട ചുഴലിക്കാറ്റിന് തിത്​ലി എന്നാണ് പേരിട്ടിരിക്കുന്നത്. പാകിസ്​താൻ നൽകിയ ഈ പേരി​​െൻറ അർഥം ചിത്രശലഭമെന്നാണ്.

ഒഡിഷയിലെ ഗോപാൽപൂരിന് 530 കിലോമീറ്റർ തെക്കുകിഴക്കായും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിന് 450 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായും നിലകൊള്ളുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രത പ്രാപിച്ച് വ്യാഴാഴ്ച രാവിലെയോടെ ആന്ധ്രപ്രദേശ്​ തീരങ്ങളായ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും മധ്യേ കരയണയുമെന്നാണ്​ സൂചന. ഇതി‍​​െൻറ അടിസ്ഥാനത്തിൽ ഒഡിഷയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തിത്​ലി കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അറബിക്കടലി​​െൻറ മ​േധ്യ പടിഞ്ഞാറൻ തീരങ്ങളിലും തെക്കുപടിഞ്ഞാറൻ തീരങ്ങളിലും കടൽ പ്രക്ഷുബ്​ധമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക തീരങ്ങളിൽ വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന്​ മണിക്കൂറിൽ 35-45 കിലോമീറ്ററും ചില അവസരങ്ങളിൽ 50 കിലോമീറ്ററും വേഗത്തിൽ കാറ്റിന്​ സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളിലും കടൽ പ്രക്ഷുബ്​ധമാകും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ഒഡിഷയിലെ ഗജപതി, ഗഞ്ചം, ഖുർദ, നയാഗർ, പുരി ജില്ലകളിലാകും തിത്​ലി കനത്ത നാശം വിതക്കാനിടയുള്ളത്.

അതേസമയം ഒരേസമയം രണ്ട് ചുഴലിക്കാറ്റുകൾ ഉണ്ടായതോടെ കേരളത്തിൽ തുലാവർഷത്തിന് (വടക്ക് -കിഴക്കൻ മൺസൂൺ) അൽപംകൂടി കാത്തിരിക്കേണ്ടിവരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റുകളുടെ സ്വാധീനം മൂലം കാറ്റ് ഇപ്പോഴും തെക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റുകളുടെ തീവ്രത കുറയുന്നതോടെ തുലാമഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags:    
News Summary - Cyclone Titli gathers strength in Bay-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.