തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ഗാജ’ ചുഴലിക്കാറ്റിെൻറ ഫലമായി ഈ മാസം 15,16 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് (7-11 സെ.മീറ്റർ വരെ) സാധ്യതയുള്ളതായി കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാട്ട് 15, 16 തീയതികളിലും ഇടുക്കി, വയനാട് ജില്ലകളിൽ 16 നും യെല്ലോ അലർട്ടും മലപ്പുറത്ത് 16ന് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ നിന്ന് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ്, അടുത്ത 24 മണിക്കൂറിൽ അതിരൂക്ഷ ചുഴലിക്കാറ്റായി മാറും. 15ന് കാറ്റിെൻറ ശക്തി കുറയുകയും പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തമിഴ്നാടിെൻറ വടക്കൻ തീരപ്രദേശങ്ങളായ നാഗപട്ടണത്തിനും ചെന്നൈക്കും ഇടയിൽ വീശാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിെൻറ ഫലമായി കടൽ അതിപ്രക്ഷുബ്ധമായതിനാൽ ചൊവ്വ മുതൽ െവള്ളി വരെ തെക്കുപടിഞ്ഞാറ്, മധ്യ-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം തീരത്ത് തിരിച്ചുവരണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.