തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡനായി ഡി. ജയപ്രസാദിനെ സർക്കാർ നിയമിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്) ആണ് ഡി. ജയപ്രസാദ്. വനം മേധാവിയായി ഗംഗാ സിങ് ചുമതലയേറ്റപ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതല ആർക്കും കൈമാറിയിരുന്നില്ല.
ഗംഗാ സിങ് പരിശീലനത്തിനായി കോസ്റ്ററിക്കയിലേക്ക് പോയപ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പൂർണ അധിക ചുമതല ജയപ്രസാദിന് നൽകിയിരുന്നു. ഈ പദവിയിൽ ജയപ്രസാദിന് സ്ഥിരം ചുമതല നൽകിയാണ് പൊതുഭരണ വകുപ്പ് വ്യാഴാഴ്ച ഉത്തരവിറക്കിയത്. 1990 ബാച്ചിൽപെട്ട ആന്ധ്ര സ്വദേശിയായ ജയപ്രസാദിന് അടുത്തവർഷം ജൂലൈവരെ സർവിസുണ്ട്. വനം വകുപ്പിൽ പുതുതായി അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (എ.പി.സി.സി.എഫ്) തസ്തികയും സൃഷ്ടിച്ചും ഏഴ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
രാജേഷ് രവീന്ദ്രനെ ഫോറസ്റ്റ് മാനേജ്മെന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായും പി. പുകഴേന്തിയെ ധനകാര്യ, ബജറ്റ്, ഓഡിറ്റ് ചുമതലയുള്ള എ.പി.സി.സിഎഫായും ഐ. ചന്ദ്രശേഖറിനെ സാമൂഹിക വനവത്കരണ വിഭാഗം എ.പി.സി.സി.എഫായും ജി. പനീന്ദ്രകുമാർ റാവുവിനെ ഭരണവിഭാഗം എ.പി.സി.സി.എഫായും മാറ്റിനിയമിച്ചു.
ഐ.ടി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ സഞ്ജയൻ കുമാറിന് വർക്കിങ് പ്ലാൻ ആൻഡ് റിസർച് സി.സി.എഫിന്റേതുൾപ്പെടെ അധിക ചുമതല നൽകി. ഇക്കോ സോഷ്യൽ ആൻഡ് ട്രൈബൽ വെൽഫെയർ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ജെ. ജസ്റ്റിൻ മോഹന് റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം സ്പെഷൽ ഓഫിസറുടെയും കിഫ്ബി സ്പെഷൽ ഓഫിസറുടെയും അധിക ചുമതല നൽകി.
വർക്കിങ് പ്ലാൻ ആൻഡ് റിസർച് ചുമതലയുള്ള കൺസർവേറ്റർ ടി. ഉമയെ കൊല്ലത്ത് കൺസർവേറ്ററായി (വർക്കിങ് പ്ലാൻ) നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.