തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാനുള്ള ദലിത് ആദിവാസി സംയുക്ത സമിതി തീരുമാനത്തിന് നന്ദി അറിയിച്ച് യു.ഡി.എഫ്. ദലിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനർ ഡോ. വി.വി അഭിലാഷിന് അയച്ച കത്തിലാണ് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ നന്ദി അറിയിച്ചത്.
ദലിത് ആദിവാസി സംയുക്ത സമിതിയുടെ പിന്തുണയും സഹകരണവും നിയമസഭ തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തണം. യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയതായും എം.എം ഹസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.