നേമം: പള്ളിയിൽ പ്രാർഥനക്കിടെ അസുഖ ബാധിതയായ വൃദ്ധയെ ആശുപത്രിയിലാക്കി ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ ദലിത് യുവാവിനെ നേമം പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. യുവാവ് ശാന്തിവിള താലൂക്കാശുപത്രിയിൽ ചികിത്സയിൽ.കല്ലിയൂർ ഊക്കോട് ഉപനിയൂർ സൗഹൃദ നഗർ ഇന്ദിരയുടെ മകൻ ജിഷ്ണു വിനാണ് (19) മർദനമേറ്റത്.
നേമം സ്റ്റേഷനിലെ പ്രബേഷൻ എസ്.ഐയും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എ.പി ക്യാമ്പിലെ പൊലീസുകാരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് കർശന നടപടിയാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി, കമീഷണർ, മനുഷ്യാവകാശ കമീഷൻ, ദേശീയപട്ടികജാതി കമീഷൻ എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ 17ന് രാത്രി 10ന് ശേഷമാണ് സംഭവം.
പള്ളിയിൽ പ്രാർഥനക്കെത്തിയ വൃദ്ധയെ ആശുപത്രിയിലാക്കി മറ്റു വാഹന സൗകര്യങ്ങളില്ലാത്തതിനാൽ ഒരു ബൈക്കിൽ മൂന്നുപേർ വീട്ടിലേക്ക് മടങ്ങുേമ്പാൾ പ്രബേഷൻ എസ്.ഐ തടഞ്ഞു.
പിഴ ഒടുക്കാമെന്ന് പറഞ്ഞെങ്കിലും ക്രൂരമർദനമേൽപിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് ഗുരുതരാവസ്ഥയിലാണ്. പിറ്റേന്ന് സ്റ്റേഷനിൽ മാതാവ് പരാതി നൽകാൻ ചെന്നെങ്കിലും വിരട്ടിയോടിച്ചേത്ര.
പാർട്ടി പ്രവർത്തകർ ഇടപെട്ട ശേഷമാണ് സി.ഐ വഴി പരാതി നൽകാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.