നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. കോൺെവൻറ് ജങ്ഷനിലെ ഉണ്ണിമണി, വളവിൽ തട്ടുകട, ഒറോട്ടി കഫേ, തോട്ടം ഗ്രീൻ പാർക്ക് റസ്റ്റാറൻറ്, നളന്ദ റിസോർട്സ് എന്നിവിടങ്ങളിൽനിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങൾ പിടിച്ചെടുത്തത്.
പൊറോട്ട, ബീഫ്ഫ്രൈ, ചിക്കൻ ഫ്രൈ, പഴകിയ മത്സ്യകറി, പഴകിയ ചപ്പാത്തി എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. നിടുങ്കണ്ടയിൽ പ്രവർത്തിക്കുന്ന ഗോൾഡൻ ഫിഷ് മാർക്കറ്റിൽനിന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മത്സ്യം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തുടർ പരിശോധന നടത്തുമെന്നും ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി. ലത, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. രാജീവൻ എന്നിവർ പറഞ്ഞു. ജെ.എച്ച്.ഐമാരായ ടി. നാരായണി, ടി.വി. രാജൻ, കെ.വി. ബീനകുമാരി, പി.പി. സ്മിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.