ഗുരുവായൂർ: ക്ഷേത്രം കേന്ദ്രീകരിച്ച് കോവിഡ് വ്യാപന തോത് ഉയർന്ന സാഹചര്യത്തിൽ രണ്ടാഴ്ചക്കാലത്തേക്ക് ദർശനം നിർത്താൻ ദേവസ്വം ഭരണ സമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചതായി ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകൾ പതിവ് പോലെ നടക്കും.
ക്ഷേത്രം ഉൾപ്പെടുന്ന ഇന്നർറിങ് റോഡിനുള്ളിലെ സ്ഥലങ്ങൾ കലക്ടർ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. ജില്ല കലക്ടർ എസ്. ഷാനവാസിെൻറ അധ്യക്ഷതയിൽ നഗരസഭ ഓഫിസിൽ ചേർന്ന യോഗത്തിെൻറ നിർദേശപ്രകാരമാണ് ഭരണസമിതിയുടെ തീരുമാനം. രണ്ടാഴ്ച കാലത്തേക്ക് വെർച്വൽ ക്യൂ വഴിയോ നെയ്വിളക്കിന് പ്രത്യേക പണമടച്ചോ ദീപസ്തംഭത്തിനു സമീപത്ത്നിന്നോ ദർശനത്തിന് അനുമതിയില്ല.
അത്യാവശ്യം വേണ്ട പാരമ്പര്യ പ്രവൃത്തിക്കാരെയും ജീവനക്കാരെയും മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ. നേരത്തെ ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വിവാഹം നടത്താം. തുടർന്ന് രണ്ടാഴ്ചക്കാലം വിവാഹങ്ങളും നടത്തില്ല. തുലാഭാരം തുടങ്ങിയ ഒരു വഴിപാടുകളും അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.