മാസ്ക്കുകള്‍ കൊണ്ടൊരു അമിതാഭ് ബച്ചന്‍ ചിത്രം

തൃശൂർ: വ്യത്യസ്​തമായ വസ്തുക്കൾ കൊണ്ട് ചിത്രങ്ങൾ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷ് കൊറോണക്കാലത്തെ ഓണത്തിന് മുന്നോടിയായി ചിത്രം വരക്കാന്‍ കണ്ടെത്തിയത് മാസ്​കുകൾ. 25 അടി നീളത്തിലും 15 അടി വീതിയിലും അമിതാഭ് ബച്ച​െൻറ ചിത്രമാണ്​ ഡാവിഞ്ചി ഒരുക്കിയത്​.

ഓണക്കളം തീര്‍ക്കും പോലെ പൂക്കൾക്ക്​ പകരം 2500 മാസ്​കുകള്‍ ഉപയോഗിച്ച് മൂന്നുപീടിക യമുനാ ഓഡിറ്റോറിയത്തിലാണ് എട്ട് മണിക്കൂര്‍ കൊണ്ട് വിസ്​മയ ചിത്രം നിർമിച്ചത്​. തൃശൂര്‍ ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്‍ മെമ്പര്‍ ശോഭാ സുബിന്‍റെ നേതൃത്വത്തില്‍ നാട്ടുകാർക്ക്​ ഓണസമ്മാനമായി സൗജന്യ മാസ്ക് നൽകുന്നതിനോടനുബന്ധിച്ചായിരുന്നു പരിപാടി.  ​

തറയില്‍ വെള്ളത്തുണി വിരിച്ചാണ്​ വിവിധ നിറങ്ങളിലുള്ള മാസ്​കുകള്‍ ഉപയോഗിച്ച്​ സുരക്ഷാ ചിട്ടവട്ടങ്ങളോടെ മാസ്ക് ചിത്രം തീര്‍ത്തത്. കോവിഡിനെ ചെറുക്കാൻ മാസ്ക് ധരിക്കണമെന്ന സന്ദേശം നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.