കൊച്ചി: സംസ്ഥാനത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് ശരാശരി 1790 കുറ്റകൃത്യം. 10 വർഷംകൊണ്ട് കുറ്റകൃത്യങ്ങൾ രണ്ടര ഇരട്ടിയിലേറെയായി. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ക്രിമിനൽ കേസുകൾ പൂർണമായും രജിസ്റ്റർ ചെയ്യുന്നുണ്ട്.
ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും (െഎ.പി.സി) പ്രാദേശികനിയമങ്ങൾ, പ്രത്യേക നിയമങ്ങൾ (എസ്.എസ്.എൽ) എന്നിവ പ്രകാരവുമാണ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം 6,52,904 കേസ് രജിസ്റ്റർ ചെയ്തതായാണ് ക്രൈം െറേക്കാഡ്സ് ബ്യൂറോ കണക്ക്.
ആദ്യവിഭാഗത്തിൽ 2,36,698 കേസും രണ്ടാമത്തേതിൽ 4,16,206 കേസുമാണ് രജിസ്റ്റർ ചെയ്തത്. ഇൗ വർഷം ജൂൺ വരെ ഇരുവിഭാഗത്തിലുമായി രജിസ്റ്റർ ചെയ്തത് 2,74,337 കേസാണ്. 2008ൽ ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം 2,52,408 ആയിരുന്നു. ദിേനന ശരാശരി 691 കേസ്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ, പോക്സോ കേസുകൾ എന്നിവയും ആനുപാതികമായി വർധിച്ചു. 2017ലെ കണക്ക് പ്രകാരം ദിേനന ശരാശരി 39 സ്ത്രീകൾ അതിക്രമത്തിന് ഇരയായി.
സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 14,254 കേസാണ്. 2008ൽ ഇത് 9706 ആയിരുന്നു.
ഇരകൾ; കുട്ടികൾ
ലൈംഗികാതിക്രമം; ദിനംപ്രതി ഇരയാകുന്നത് എട്ട് കുട്ടികൾ
ഇൗ വർഷം ജൂൺ വരെ 6662 കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗം, മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധനമരണം, ഗാർഹികപീഡനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം 3478 കേസും ഇൗ വർഷം ജൂൺ വരെ 1931 കേസും രജിസ്റ്റർ ചെയ്തു.
ഇവയിൽ യഥാക്രമം 17ഉം 13ഉം കേസുകൾ ശൈശവ വിവാഹ നിരോധന നിയമവുമായി ബന്ധപ്പെട്ടതാണ്.
കേരളത്തിൽ ദിേനന ശരാശരി എട്ട് കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരകളാകുന്നതായും കണക്കുകൾ തെളിയിക്കുന്നു. ഇൗ വർഷം ആഗസ്റ്റുവരെ ഇത്തരം 2031 കേസ് രജിസ്റ്റർ ചെയ്തു. 2017ൽ മൊത്തം കേസ് 2697 ആയിരുന്നു. ഇൗ വർഷം ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്: 234. കുറവ് കോഴിക്കോട് സിറ്റിയിൽ: 59. മറ്റിടങ്ങളിലെ കണക്ക്: തിരുവനന്തപുരം സിറ്റി 86, റൂറൽ 188, കൊല്ലം സിറ്റി 76, റൂറൽ 103, പത്തനംതിട്ട 79, ആലപ്പുഴ 105, കോട്ടയം 108, ഇടുക്കി 93, എറണാകുളം സിറ്റി 71, റൂറൽ 84, തൃശൂർ സിറ്റി 84, റൂറൽ 111, പാലക്കാട് 137, കോഴിക്കോട് റൂറൽ 115, വയനാട് 80, കണ്ണൂർ 133, കാസർകോട് 81, റെയിൽേവ/സി.ബി.സി.െഎ.ഡി നാല്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.