അമ്പലത്തറ (കാസർകോട്): എൻഡോസൾഫാൻ വിഷയത്തിൽ സർക്കാറിനെയും കീടനാശിനി കമ്പനികളെയും പ്രതികളാക്കി ക്രിമിനൽ കേസ് എടുപ്പിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സാമൂഹികപ്രവർത്തകയായ ദയാഭായി. സർക്കാറിെൻറ വാഗ്ദാനലംഘനത്തിനെതിരെ വീണ്ടും സമരത്തിനിറങ്ങുന്ന എൻഡോസൾഫാൻ ദുരന്തബാധിതരായ അമ്മമാർക്ക് പിന്തുണ അറിയിക്കാൻ അമ്പലത്തറ സ്നേഹവീട്ടിൽ എത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും മനുഷ്യരുടെയും പ്രകൃതിയുടെയും എല്ലാ ജീവജാലങ്ങളുടെയും മേൽ കീടനാശിനി തളിച്ചത് ക്രിമിനൽ കുറ്റമാണ്. കൊലപാതകങ്ങളാണ് നടന്നത്. സുപ്രീംകോടതിയുടെ നിലവിലുള്ള ഉത്തരവ് നടപ്പിലാക്കാത്തതിന് സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജിയും നൽകണമെന്ന് അവർ പറഞ്ഞു.
അൽപംപോലും മനുഷ്യത്വപരമായ ചിന്തയോ വികാരമോ ഇല്ലാത്ത ക്രൂരതയാണ് ഇക്കാര്യത്തിൽ സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായത്. പണം മാത്രം കൊടുത്തതുകൊണ്ടായില്ല. എല്ലാവർക്കും നീതികിട്ടണം. സർക്കാറിെൻറ പിഴവുകൊണ്ട് സംഭവിച്ചതിന്, പരിഹാരം കണ്ടെത്താനുള്ള ബാധ്യത സർക്കാറിനുതന്നെയാണ്. എൻഡോസൾഫാൻ കീടനാശിനി ഉൽപാദിപ്പിച്ച കമ്പനിെയയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.