തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.
ദുരിതബാധിതരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയിൽ അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് സഹനസമരത്തിന് തയാറായതെന്നും ദയാബായി പറഞ്ഞു. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണഘടനപരമാണ്. അത് നിറവേറ്റാൻ സർക്കാർ തയാറാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കൂടംകുളം ആണവനിലയ വിരുദ്ധ സമരനേതാവ് എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫാ. യുജിൻ പെരേര, എൻ. സുബ്രഹ്മണ്യൻ, എസ്. രാജീവൻ, സോണിയ ജോർജ്, എം. സുൽഫത്ത്, ഷാജി അട്ടക്കുളങ്ങര, തുളസീധരൻ പള്ളിക്കൽ, ഡോക്ടർ സോണിയ മൽഹാർ, ശിവദാസൻ, ലോഹിതാക്ഷൻ പെരിന്തൽമണ്ണ, സാജൻ കോട്ടയം, ജോസ് തൃശൂർ, ജോർജ് എറണാകുളം, താജുദ്ദീൻ പടിഞ്ഞാർ, സീദി ഹാജി കോളിയടുക്കം, ഹകീം ബേക്കൽ, സത്താർ ചൗക്കി, ബിലാൽ മൊഗ്രാൽ, ദാമോദരൻ അമ്പലത്തറ, കൃപ പെരുമ്പാവൂർ, കരീം ചൗക്കി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.