ദയാബായിയുടെ സമരം: എയിംസ്​ ഒഴികെ എല്ലാ ആവശ്യങ്ങളിലും ഉറപ്പുനൽകി -മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ദയാബായി ഉന്നയിച്ച നാല്​ ആവശ്യങ്ങളിൽ എയിംസ്​ കാസർകോട്ട്​ സ്ഥാപിക്കലൊഴികെ എല്ലാ ആവശ്യങ്ങളിലും ഉറപ്പുനൽകിയിട്ടുണ്ടെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. പരിഗണിക്കുമെന്നല്ല, കൃത്യമായ ഉറപ്പാണ്​ നൽകിയതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ദയാബായിയുടെ സമരത്തോട്​ അനുഭാവ സമീപനമാണ്​ സർക്കാറിന്.​ അതിന്‍റെ ഭാഗമായി രണ്ട്​ മന്ത്രിമാർ ഇടപെട്ട്​ ചർച്ച നടത്തി രേഖാമൂലം ഉറപ്പുനൽകി.​ എൻഡോസൾഫാൻ ബാധിതരുടെ ദുരിതം പരിഹരിക്കണമെന്നാണ്​ സർക്കാറിന്‍റെ നിലപാട്​. അതിന്‍റെ ഭാഗമായി ആനുകൂല്യങ്ങൾ​ ദുരിതബാധിതർക്ക്​ നൽകുന്നത്​ തുടരും. എയിംസുമായി ബന്ധപ്പെട്ടതൊഴികെ മറ്റ്​ മൂന്നും നടപ്പാക്കുമെന്ന ഉറപ്പാണ്​ നൽകിയത്​. ദുരിതബാധിതരെ ക​ണ്ടെത്താൻ മെഡിക്കൽ ക്യാമ്പ്​​ സംഘടിപ്പിക്കും, വിവിധ ആശുപത്രികളിൽ ദുരിതബാധിതർക്ക്​ പ്രത്യേക മുൻഗണന ഉറപ്പാക്കുന്നത്​ തുടരും, കാഞ്ഞങ്ങാട്ട്​​ സത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂർത്തിയാകുമ്പോൾ മറ്റ്​ ആശുപത്രികൾക്കുള്ള സൗകര്യം അവിടെയും നൽകും, ടാറ്റാ ട്രസ്റ്റ്​ ആശുപത്രിയിൽ പ്രത്യേക സംവിധാനമൊരുക്കും, പകൽ പരിചരണ കേന്ദ്രത്തിന്​ പ്രത്യേക പരിഗണന നൽകും എന്നിങ്ങനെ ഉറപ്പുകൾ നൽകി.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്​സ്​ സകൂളുകളുണ്ട്​. അവ പകൽ പരിചരണ കേന്ദ്രങ്ങളാക്കും. എയിംസ്​ കോഴിക്കോട്ട്​​ തീരുമാനിച്ചതാണ്​. അതിൽ മാറ്റമില്ല. ഉറപ്പുകളിലൊന്നിലും അവ്യക്തതയില്ല. സാഹചര്യം മനസ്സിലാക്കി സമരത്തിൽനിന്ന്​ പിന്മാറുകയാണ്​ ചെയ്യേണ്ടത്​. ദയാബായി തെറ്റിദ്ധാരണയിലാണെന്ന്​ തോന്നുന്നു. അവരെ മനസ്സിലാക്കിക്കാൻ കൂടെ നിൽക്കുന്നവർ ശ്രമിക്കുകയാണ്​ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Dayabai's strike: Guaranteed in all demands except AIIMS - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.