സ്വാർഥ താൽപര്യങ്ങളുണ്ടോ എന്ന്​ സർക്കാർ അന്വേഷിക്ക​െട്ട -ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ സമരവുമായി ബന്ധപ്പെട്ട്​ സർക്കാരിനെതിരെ ദയാബായി. സമരത്തിന്​ പിന്നിൽ താനാണെന്നാണ്​ സർക്കാർ പറയുന്നതെന്നും തനിക്ക്​ സ്വാർഥ താൽപര്യങ്ങളില്ലെന്നും ദയാബായി പറഞ്ഞു. സ്വാർഥ താൽപര്യങ്ങളുണ്ടോ എന്ന്​ സർക്കാർ അന്വേഷിക്ക​െട്ട. അവകാശങ്ങൾ നേടിയെടുക്കുംവരെ സമരക്കാർക്ക്​ ഒപ്പമുണ്ടാകുമെന്നും അവർ അറിയിച്ചു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന്​ ദയാബായി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ വന്ന്​ ​െഎക്യദാർഢ്യം ​പ്രഖ്യാപിച്ചു. നാളെ അവർ ഭരിക്കു​േമ്പാൾ അവർക്ക്​ വേറെ നയമായിരിക്കും.​​ ഞാൻ ചോദിക്കുന്നത്​ അവർക്ക്​ സെൻസുണ്ടോ എന്നാണ്​​.

ഇവർക്ക്​ മനഃസാക്ഷിയുണ്ടെങ്കിൽ ഏത്​ പാർട്ടിയായാലും തീരുമാനം ശരിയായിരിക്കും. വെറുതെ തനിക്കെതിരെയും ഇൗ അമ്മമാർക്കെതിരെയും ഒാരോ ആയുധങ്ങൾ പ്രയോഗിക്കുകയാണെന്നും അത്​ കാര്യമാക്കുന്നില്ലെന്നും അവർ പറഞ്ഞു.

Tags:    
News Summary - dayabayi against government-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.