കോട്ടയം: ഡി.സി ബുക്സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ അനധികൃതമായി വാട്സ്ആപ് വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. പാലക്കാട് തിരുനെല്ലായി മണലാഞ്ചേരി മഠത്തിപറമ്പിൽവീട്ടിൽ എം.എം. സിദ്ദീഖിനെയാണ് (44) ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രെൻറ നിർദേശപ്രകാരം കോട്ടയം ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഖസാക്കിെൻറ ഇതിഹാസം, ഷെർലക് ഹോംസ്, ആരാച്ചാർ, കൃഷ്ണഗാഥ, ബിരിയാണി തുടങ്ങി നിരവധി കൃതികൾ വാട്സ്ആപ്പിൽ ഇ-ബുക്ക്, ഇ-വായനശാല എന്നീ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇയാൾ പ്രചരിപ്പിച്ചത്. ഡി.സി ബുക്സിെൻറ പരാതിയിൽ അന്വേഷണം നടക്കുന്നതായും അംഗങ്ങളായ പ്രമുഖരിൽ പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് മേധാവി വാർത്തക്കുറിപ്പിൽ അറിയിച്ചു. എ.എസ്.പി ട്രെയിനി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.