തിരുവനന്തപുരം: ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടികയെ ചൊല്ലി കോണ്‍ഗ്രസിൽ സൈബര്‍ പോര് രൂക്ഷമായി. കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയെ പിന്തുണക്കുന്നവരുടേതെന്ന് പറയപ്പെടുന്ന ആര്.സി ബ്രിഡേഗ് എന്ന വാട്സ്ആപ് ഗ്രൂപ്പിലെ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് പേജിലൂടെ കോണ്‍ഗ്രസ് സൈബർ ടീം ഒഫിഷ്യല്‍ രംഗത്തെത്തി. ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിക്കുന്ന കുറിപ്പിൽ 'പ്രിയ ചെന്നിത്തല സാറും മകന് രോഹിത് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പു പറഞ്ഞ് രാജിെവച്ച് പുറത്തു പോകേണ്ടതാണ്' എന്നാണ് ആവശ്യപ്പെടുന്നത്.
പുതിയ ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക പുറത്തിറങ്ങിയാലുടന്‍ ഗ്രൂപ്പിന് അതീതമായി പ്രതിഷേധമുയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന വാട്സ്ആപ് പോസ്റ്റ് ആര്.സി ബ്രിഗേഡ് എന്ന ഗ്രൂപ്പില്‍ കഴിഞ്ഞദിവസമുണ്ടായി. ഇതു വാർത്തയായതോടെ ചെന്നിത്തലയുടെ അറിവോടെ ഒരു വാട്സ്ആപ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിെൻറ ഓഫിസ് അറിയിച്ചിരുന്നു. ഇക്കാര്യം കണക്കിലെടുക്കാതെയാണ് ചൊവ്വാഴ്ച കോണ്‍ഗ്രസ് സൈബര്‍ ടീം ഒഫിഷ്യലിെൻറ മറുപടി.
അതേസമയം, ഡി.സി.സി അധ്യക്ഷ പട്ടിക എത്രയും വേഗം പ്രഖ്യാപിക്കുകയെന്ന ലക്ഷ്യവുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തി. മിക്ക ജില്ലകളുടെയും കാര്യത്തിൽ പ്രതിപക്ഷനേതാവുമായി ഏകദേശ ധാരണ രൂപപ്പെടുത്തിയശേഷമാണ് സുധാകരൻ ഡൽഹിക്ക് തിരിച്ചത്. ഗ്രൂപ്പുകളുടെ അമിത സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇരുവരും. അതിനിടെ, കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന. സെക്രട്ടറി താരിഖ് അന്‍വര്‍ ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഫോണില്‍ സംസാരിച്ചെങ്കിലും പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.