ഡി.സി.സി പുനഃസംഘടന: ലിസ്റ്റ് കൊടുത്തിട്ടില്ല, ചർച്ച അപൂർണമായിരുന്നു -ഉമ്മൻചാണ്ടി

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് താന്‍ പറഞ്ഞില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അത് അപൂര്‍ണമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പ്രാഥമിക ചര്‍ച്ചയില്‍ തങ്ങളുടെ ആളുകളുടെ പേരുകള്‍ മാത്രമല്ലെന്നും മറ്റ് പേരുകളും പറഞ്ഞിരുന്നു. പ്രത്യേക പട്ടിക കൊടുത്തിട്ടില്ല. ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നാണ് പറയുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. പിന്നീട് കാണാമെന്ന് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചുവെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.

പട്ടിക പുറത്തുവിടുന്ന സമയത്തെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികളെ കുറിച്ച് തങ്ങള്‍ നേതൃസ്ഥാനത്തിരുന്ന കാലത്ത് ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോള്‍ എല്ലാവര്‍ക്കും അത് സ്വീകാര്യമാവാന്‍ ശ്രമിക്കാറുണ്ട്. നിര്‍ദേശങ്ങള്‍ എഴുതിവെച്ച ഡയറി വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച നടപടി തെറ്റായിപ്പോയെന്നാണ് കരുതുന്നതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - DCC Reorganization: Oommen Chandy react to K Sudhakaran Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.