തൃശൂർ: ഗ്രൂപ്പുപോരും മൂപ്പിളമ തർക്കവും കൊടുമ്പിരിക്കൊള്ളുന്ന തൃശൂർ ജില്ല കോൺഗ്ര സ് കമ്മിറ്റിയുടെ ഫണ്ടിൽ ഒരു കോടിയിലേറെ രൂപക്ക് കണക്കില്ലെന്ന് പരാതി. വിവിധ ഘട്ട ങ്ങളിലായി പിരിച്ചെടുത്തതിൽ ഒരു കോടി രൂപക്ക് കണക്കില്ലെന്നും അത് സ്വകാര്യ ആവശ്യത ്തിനും ദുർചെലവുകൾക്കും വിനിയോഗിച്ചുവെന്നും ഡി.സി.സി മുൻ പ്രസിഡൻറ് കൂടിയായ എ ഗ്രൂപ്പ് നേതാവ് കെ.പി.സി.സിക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. വിജയത്തിളക്കത്തിനിടയിലും അടിത്തറയിളകി അനാഥമായ ജില്ല കോൺഗ്രസിെൻറ പ്രസിഡൻറ് സ്ഥാനത്തുനിന്നും രണ്ട് ദിവസംമുമ്പ് രാജിവെച്ച ടി.എൻ. പ്രതാപൻ എം.പിയെ കുരുക്കിലാക്കുന്നതാണ് മുൻ ഡി.സി.സി പ്രസിഡൻറിെൻറ പരാതി.
മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡൻറായതിന് ശേഷം നടത്തിയ സംസ്ഥാന ജാഥയുടെ ഭാഗമായി ജില്ലയിൽ നിന്ന് പിരിച്ച 2.20 കോടിയിൽ നിന്ന് ഡി.സി.സിക്ക് കൈമാറിയ തുകയെക്കുറിച്ചാണ് പരാതി. 1.10 കോടി രൂപ കെ.പി.സി.സിക്ക് കൈമാറുകയും ബാക്കി ഡി.സി.സി എടുക്കുകയുമാണ് ചെയ്തത്. എന്നാൽ ഇതുവരെ ഡി.സി.സി കൈവശംവെച്ച പണം എങ്ങനെ ഉപയോഗിച്ചു എന്നതിനെകുറിച്ച് കണക്ക് ഇല്ലത്രെ. വീക്ഷണത്തിെൻറ പ്രചാരണത്തിെൻറ ഭാഗമായി പ്രവർത്തകരിൽ നിന്നും 2,000 രൂപ നിരക്കിൽ വരിക്കാരെ കണ്ടെത്തി പണം മുൻകൂർ ഡി.സി.സിയിൽ അടച്ചു. ഇപ്പോൾ പത്രം അച്ചടി നിർത്തി. പത്രം കിട്ടാത്തതിനെക്കുറിച്ച് പ്രവർത്തകർ അന്വേഷിച്ചപ്പോൾ മണ്ഡലം നേതാക്കൾ ഡി.സി.സിയിലെത്തി പ്രതിഷേധിച്ചു. ഈ പണത്തിനൊന്നും കണക്കില്ല എന്നാണ് പരാതിയിൽ പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുൽഗാന്ധിയെ തൃപ്രയാറിൽ എത്തിച്ച് ഫിഷർമെൻ കോൺഗ്രസ് സംഘടിപ്പിച്ചതിന് പിരിവെടുത്തതിന് പുറമേ ഡി.സി.സിയുടെ ഫണ്ടും ഉപയോഗിച്ചു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളുടെ കൺവെൻഷൻ, പഠന ക്യാമ്പ്, കോടതികളിൽ നിന്നും ജാമ്യമെടുക്കൽ എന്നിവക്ക് പണം ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. പിന്നെ എങ്ങനെയാണ് പണം ചെലവാക്കിയത് എന്ന് വ്യക്തമാക്കണമെന്നാണ് ജില്ലയിലെ സീനിയർ നേതാവായ ഡി.സി.സി മുൻ പ്രസിഡൻറ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ഡി.സി.സി യോഗം ചേരാത്തതിനാൽ കണക്ക് അവതരണം പോയിട്ട് സംഘടന കാമ്പയിനുകൾ പോലും ചർച്ച ചെയ്തിട്ടില്ലെന്നുമാണ് കത്തിൽ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.