ആറ്റിങ്ങൽ: അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിച്ചു. ചൊവ്വാഴ്ച രാവിലെ മൂന്നരയോടെയാണ് സംഭവം.
മാമ്പള്ളി പള്ളിക്ക് പിറകിലെ തീരത്താണ് മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ പാവയുടെ രൂപമായതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചില്ല. മണംപിടിച്ചെത്തിയ തെരുവുനായ് കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ടിട്ട് കടിച്ചുവലിക്കുകയായിരുന്നു. തുടർന്നാണ് ഇത് മൃതദേഹമാണെന്ന് പ്രദേശവാസികൾ തിരിച്ചറിഞ്ഞത്. ഉടൻതന്നെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
െപാലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദിവസങ്ങൾ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.