കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. ഞായറാഴ്ച ഉച്ചക്ക് മോഫിയയുടെ ആലുവയിലെ വീട്ടിലാണ് അദ്ദേഹം എത്തിയത്. മോഫിയയുടെ മാതാപിതാക്കളെ ഗവർണർ ആശ്വസിപ്പിച്ചു.
മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എങ്കിലും പുഴുക്കുത്തുകൾ എല്ലായിടത്തുണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി.
സ്ത്രീധന പീഡനത്തിനെതിരെ ഗവർണർ മുമ്പും രംഗത്തെത്തിയിരുന്നു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവർണർ നേരത്തേ സന്ദർശിച്ചിരുന്നു.
അതേസമയം, മോഫിയ ജീവനൊടുക്കിയ സംഭവത്തില്‍ സിഐ സി.എല്‍. സുധീറിനെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തു. സുധീറിന്റെ മോശം പെരുമാറ്റമാണ് മോഫിയയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.