കാക്കനാട്: മുട്ടാർ പുഴയിൽ പെൺകുട്ടി മുങ്ങി മരിച്ച സംഭവത്തിൽ പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പൊലീസ്. സനുമോഹൻ തമിഴ്നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തമിഴ്നാട്ടിൽ ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. അതേസമയം, സനു വേഷം മാറി ഒഴിവിൽ കഴിയാനുള്ള സാധ്യത പരിഗണിച്ച് രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.
കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും സനുവിനെ കണ്ടെത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. സനുവിന് കടുത്ത സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
സാമ്പത്തിക കുറ്റകൃത്യത്തിന് മഹാരാഷ്ട്രയിൽ കേസുള്ളതായും അന്വേഷണസംഘം കണ്ടെത്തി. പുണെയിൽ ചെയ്തിരുന്ന ബിസിനസുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പുണെ പൊലീസിെൻറ സഹായവും അന്വേഷണ ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. തമിഴ്നാട്, കർണാടക പൊലീസിലും വിവരം അറിയിച്ചു. ഇയാൾ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സനുവിെൻറ മകളുടെ മൃതദേഹം മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് സനുവിനൊപ്പമാണ് കുട്ടിയെ കാണാതായത്.
അന്നുരാത്രി കങ്ങരപ്പടിയിലെ ഇവരുടെ ഫ്ലാറ്റിൽ ഇരുവരുമെത്തിയതായും രാത്രി 9.30ഓടെ മടങ്ങിയതായും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. അതേസമയം, കുട്ടി അബോധാവസ്ഥയിലായിരുെന്നന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.