കൊച്ചി: വെൻറിലേറ്റർ സൗകര്യം ലഭ്യമല്ലാതിരുന്നതിനാൽ നിപ ബാധിച്ച 12കാരൻ മരിക്കാനിടയായ സംഭവത്തിൽ ൈഹകോടതി സർക്കാറിെൻറ വിശദീകരണം തേടി. രോഗാവസ്ഥയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മുഹമ്മദ് ഹാഷിമിന് 24 മണിക്കൂർ കഴിഞ്ഞിട്ടും വെൻറിലേറ്റർ സൗകര്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് വിശദീകരണം തേടിയത്.
ഹരജി ഈ മാസം 22ന് വീണ്ടും പരിഗണിക്കും. വയനാട് ബത്തേരിയിലെ സാർവജന സ്കൂൾ വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ ജനറൽ, ജില്ല, താലൂക്ക് ആശുപത്രികളിൽ പീഡിയാട്രിക് വെൻറിലേറ്റർ സൗകര്യം ആവശ്യപ്പെട്ട് ഹരജി നൽകിയ കുളത്തൂർ ജയ്സിങ് നൽകിയ ഉപഹരജിയാണ് കോടതി പരിഗണിച്ചത്.
സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും വെൻറിലേറ്റർ സൗകര്യങ്ങളും ഒരുക്കിയതായി ഹരജിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നതായി ഉപഹരജിയിൽ പറയുന്നു. എന്നാൽ, വെൻറിേലറ്റർ സൗകര്യം ലഭിക്കാതിരുന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുെന്നന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി വിശദീകരണം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.