കോഴിക്കോട്: അസ്വാഭാവികമായി മരിച്ച നിലയിൽ കണ്ട നാലുവയസുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ചതിന് പൊലീസ് കേസ്. പുതിയങ്ങാടി അത്താണിക്കൽ അസറുവിന്റെ മകൾ ജസ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 25 പേർക്കെതിരെ വെള്ളയിൽ പൊലീസാണ് കേസെടുത്തത്.
വെള്ളയിൽ സി.ഐ മനേഷ് പൗലോസിെൻറ നേതൃത്വത്തിലാണ് അന്വേഷണം. ചൊവ്വാഴ്ച ഉച്ചയോടെ മാതാപിതാക്കൾ മാത്രമുണ്ടായിരുന്ന വീട്ടിൽ മുറിയിൽ നിന്ന് കുട്ടിയെ വിളിച്ചിട്ടും എത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ബഹളം കേട്ടെത്തിയ അയൽവാസി വാതിൽ ചവിട്ടുത്തുറന്നു. കട്ടിലിൽ കിടന്ന കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസിനെ അറിയിക്കുേമ്പാഴേക്കും മറ്റ് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയതായി പറയുന്നു.
പൊലീസും തഹസിൽദാറും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പോസ്റ്റ് മോർട്ടവും ഇൻക്വസ്റ്റും നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘം എതിർത്തെന്നും പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്ന് പറഞ്ഞ് ബലമായി മറവുചെയ്തെന്നും പറയുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.