മൻമോഹൻസിങ്ങിന്റെ മരണം: കൊച്ചിൻ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി

കൊച്ചി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ മരണത്തെ തുടർന്ന് കൊച്ചിൻ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇതിനോടൊപ്പം ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നതും, ന്യൂ ഇയർ ദിനത്തിലെ റാലിയും റദ്ദാക്കിയിട്ടുണ്ട്. പരേഡ് ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ കത്തിക്കുന്നതിൽ തീരുമാനം എടുക്കാൻ വൈകുന്നേരം ഏഴ് മണിക്ക് കാർണിവൽ കമ്മിറ്റി യോഗം ചേരും.

അതേസമയം, ഫോർട്ടുകൊച്ചി വെളി മൈതാനത്തെ ഗാലാ ഡി കൊച്ചിയുടെ പപ്പാഞ്ഞിയെ കത്തിക്കും. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചി വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ തീർക്കണമെന്നാണ് കോടതി നിർദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിർദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.

Tags:    
News Summary - Death of Manmohan singh: Celebrations related to Cochin Carnival cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.