മാ​വേ​ലി​ വേ​ഷ​ത്തി​ല്‍ ഒ​റ്റ​യാ​ന്‍ പ്ര​തി​ഷേ​ധ​വു​മാ​യി ജോ​സ് മാ​വേ​ലി

പേവിഷബാധയേറ്റ കുട്ടിയുടെ മരണം: 'മാവേലി'യായി പ്രതിഷേധിച്ച് ജോസ് മാവേലി

ആലുവ: കേരളത്തിലെ തെരുവുകള്‍ അക്രമകാരികളായ നായ്ക്കള്‍ കീഴടക്കിയതോടെ ഒറ്റയാൾ സമരവുമായി ജോസ് മാവേലി വീണ്ടും രംഗത്ത്. 'തെരുവുനായ്ക്കളെ ഷെല്‍ട്ടറിലടക്കൂ... ജനങ്ങളെ രക്ഷിക്കൂ...' മുദ്രാവാക്യവുമായി മാവേലിയുടെ വേഷപ്പകര്‍ച്ചയിലാണ് ഇത്തവണ ജോസ് മാവേലി എത്തിയത്. പത്തനംതിട്ട സ്വദേശി 12കാരിയായ അഭിരാമിയാണ് ഏറ്റവും ഒടുവിലെ രക്തസാക്ഷി.

എന്നിട്ടും നായ് ശല്യത്തിനെതിരെ സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കുന്നില്ലെന്ന് ജോസ് മാവേലി പറഞ്ഞു. നായ്ക്കളെ കൊന്നുകളയാന്‍ നിയമം അനുവദിക്കുന്നില്ലെങ്കില്‍ ജനവാസ കേന്ദ്രങ്ങളില്‍നിന്ന് അവയെ പിടിച്ച് പഞ്ചായത്തുകള്‍ തോറും സംരക്ഷണകേന്ദ്രങ്ങള്‍ നിര്‍മിച്ച് അതിനുള്ളിലിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2015ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ അലഞ്ഞുതിരിയുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ സംരക്ഷിക്കാനായി ജില്ലയിലെ കൂവപ്പടി പഞ്ചായത്തില്‍ സമാന രീതിയില്‍ ഒരുകേന്ദ്രം തുടങ്ങിയെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് അവസാനിപ്പിക്കേണ്ടിവന്നു.

പിന്നീട് അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്ത് ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവുനായ് ഉന്മൂലന സംഘവുമായി ജോസ് മാവേലി രംഗത്തെത്തിയിരുന്നു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മേനക ഗാന്ധിയുടെയും മൃഗസ്‌നേഹികളുടെയും പരാതിയിൽ ജോസ് മാവേലിക്കെതിരെ കേസെടുത്തിരുന്നു.

Tags:    
News Summary - Death of rabies-infected child: Jose Maveli with a one-man protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.