കൊല്ലം: സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പരത്തി പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി അധികൃതർക്ക് പരാതി നൽകിയതിനെതുടർന്ന് തനിക്ക് വധഭീഷണി ലഭിച്ചതായി നിർഭയ ജനജാഗ്രതസമിതി ഡയറക്ടർ അനിലൻ മുഹൂർത്തം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലത്ത് കലക്ടറേറ്റിന് പിറകിൽ സർക്കാർ ക്വാർേട്ടഴ്സിൽ െഎ.എ.എസ് ഉദ്യോഗാർഥിയായ പെൺകുട്ടി ഉൾപ്പെടുന്ന കുടുംബം നിത്യവൃത്തിക്ക് വകയില്ലാതെ ഭിക്ഷാടനം നടത്തുന്നു എന്നതരത്തിൽ ഒാൺലൈൻ മീഡിയയിലും സമൂഹമാധ്യമത്തിലും വാർത്ത കണ്ട് നിജസ്ഥിതി അന്വേഷിച്ചപ്പോൾ വ്യാജനിർമിതി ആണെന്ന് മനസ്സിലാകുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു.
സംഭവം വ്യാജമാണെന്ന് കൊല്ലം കലക്ടർ ബി. അബ്ദുൽ നാസർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
ആളെക്കൊല്ലുന്നതരത്തിലേക്ക് തരംതാഴ്ന്ന ഒാൺലൈൻ മീഡിയയെ നിയന്ത്രിക്കണമെന്നും ഇവർ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.