കണ്ണൂർ: മുഖ്യമന്ത്രിക്ക് പിന്നാലെ സി.പി.എം നേതാവ് പി. ജയരാജനും വധഭീഷണിക്കത്ത്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത കത് തിൽ കതിരൂര്‍ മനോജിൻെറയും അരിയില്‍ ഷുക്കൂറിൻെറയും കൊലപാതകത്തിന് പിന്നില്‍ പി. ജയരാജനാണെന്ന് ആരോപിക്കുന്നുണ്ട്. അതേസമയം കത്തിലെ പേരും മേല്‍വിലാസവും വ്യാജമെന്ന് പൊലീസ് കണ്ടെത്തി.
‘പ്രധാന രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ആരോപിതനായിട്ടും നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുകയാണ്. കൊടും ക്രൂരതയ്ക്ക് ഇരയായവരുടെ ഓര്‍മയ്ക്കായി ശിക്ഷ നടപ്പാക്കും. താങ്കള്‍ ഉടന്‍ കൊല്ലപ്പെടുമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. ഫെബ്രുവരി 27 ആണ് കത്തിലെ തീയതി. സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.