മുഖ്യമന്ത്രിക്കെതിരെ തെ​റി​വി​ളി​യും വ​ധ​ഭീ​ഷ​ണിയും: കേസെടുത്തു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ തെ​റി​വി​ളി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ പേ​ജി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റി​ൽ അ​ക്കു യു.​എ​ച്ച്.​എ​ച്ച് എ​ന്ന പ്രൊ​ഫൈ​ലി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി ക​മ​ന്‍റി​ടു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന് കൈ​മാ​റി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് പ്രൊ​ഫൈ​ൽ ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജു ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - death threats against Chief Minister: case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.