തൃശൂർ: വിനായകിെൻറ മരണത്തിൽ പാവറട്ടി പൊലീസിനെതിരെ ലോകായുക്തയിൽ ഹരജി. വിനായകിെൻറ പിതാവ് ചക്കാണ്ടൻ കൃഷ്ണനാണ് ലോകായുക്തയിൽ ഹരജി നൽകിയത്.
പൊലീസ് ക്രൂരമായി മർദിെച്ചന്നും, ക്രിമിനൽ നിയമവും, പട്ടികജാതി വർഗ അതിക്രമ നിരോധന നിയമപ്രകാരവുമുൾപ്പെടെയുള്ളവയിൽ നടപടിയാവശ്യപ്പെട്ടാണ് ഹരജി. സംഭവത്തിൽ പൊലീസ് ആരോപണ വിധേയരായി കണ്ടെത്തി സസ്പെൻഡ് ചെയ്ത സി.പി.ഒമാരായ ശ്രീജിത്ത്സാജൻ എന്നിവരെ പ്രതി ചേർത്ത ഹരജിയിൽ വിനായകനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള ഐ.ജി ഓഫിസിലെ ഡ്യൂട്ടി ഡയറി, കേസ് ജനറൽ ഡയറികൾ ഉൾപ്പെടെയുള്ളവ ഹാജരാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ബുധനാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.