തൊ​ടു​പു​ഴ​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട  സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

തൊടുപുഴ: ഞായറാഴ്ച വൈകീട്ട് മുത്തശ്ശിക്കൊപ്പം കുളിക്കുന്നതിനിടെ തൊടുപുഴയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ തമിഴ്നാട് സ്വദേശികളായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെടുത്തു. തമിഴ്നാട് നാഗർകോവിൽ െഎസക്സ് സ്ട്രീറ്റിൽ സൂര്യ അപ്പാർട്മ​െൻറിൽ താമസിക്കുന്ന എബനേസർ-കൃപ ദമ്പതികളുടെ മക്കളായ ഫെസ്റ്റസ് ഏലിയാഷിബ് (16), ഫുള്ളർ മോസസ് (14) എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിങ്കളാഴ്ച രാവിലെ 11.30ഒാടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഞായറാഴ്ച വൈകീട്ട് നാലരയോടെ കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിനു സമീപത്തെ കുളിക്കടവിൽ മുത്തശ്ശി ലക്ഷ്മിക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കാലിനു സ്വാധീനക്കുറവുള്ള ഫെസ്റ്റസ് കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപെട്ടു. സഹോദരനെ രക്ഷിക്കാൻ ശ്രമിച്ച ഫുള്ളറിനെയും കാണാതായി. പേരക്കുട്ടികളെ രക്ഷിക്കാൻ ആറ്റിലേക്ക് ചാടിയ ലക്ഷ്മിയും ഒഴുക്കിൽപെെട്ടങ്കിലും സമീപത്ത് കുളിച്ചുെകാണ്ടിരുന്നവർ രക്ഷപ്പെടുത്തി. തൊടുപുഴയിൽനിന്നും മൂവാറ്റുപുഴയിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ രാത്രി വൈകിയും തിരഞ്ഞെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ഏേഴാടെ തിരച്ചിൽ പുനരാരംഭിച്ചു. 11.30ഒാടെ തൊടുപുഴ മൂപ്പിൽ കടവ് പാലത്തിനു സമീപം ഫുള്ളറി​െൻറ മൃതദേഹമാണ് ആദ്യം കിട്ടിയത്. 10 മിനിറ്റിനുശേഷം കുട്ടികളെ കാണാതായ കടവിന് 100 മീറ്റർ താഴെനിന്ന് ഫെസ്റ്റസി​െൻറയും മൃതദേഹം കണ്ടെടുത്തു. ഇവിടെ കുളിക്കാനെത്തിയ സമീപവാസി വാരിക്കാട്ട് ബാബുവാണ് ഫെസ്റ്റസി​െൻറ മൃതദേഹം മുങ്ങിയെടുത്തത്.

തൊടുപുഴ- കീരികോട് സ്വദേശിയും ബന്ധുവുമായ മാരിയിൽ രാജ​െൻറ വീട്ടിൽ എത്തിയതാണ് ലക്ഷ്മിയും പേരക്കുട്ടികളും. രാജ​െൻറ ഭാര്യ മീനയുടെ മാതൃസഹോദരിയാണ് ലക്ഷ്മി. നെട്ടല്ലിന് ക്ഷതമേറ്റ് ചികിത്സയിൽ കഴിയുന്ന മീനയെ പരിചരിക്കാനാണ് ഇവർ ശനിയാഴ്ച എത്തിയത്. വിവരമറിഞ്ഞ് കുട്ടികളുടെ മാതാവ് കൃപ സിംഗപ്പൂരിൽനിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പിതാവ് എബനേസർ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ നാഗർകോവിലിൽനിന്ന് തൊടുപുഴയിൽ എത്തിയിരുന്നു. ഫുള്ളറും ഫെസ്റ്റസും എട്ടാം ക്ലാസ് വിദ്യാർഥികളാണ്. ഫുള്ളർ നാഗർകോവിൽ സ​െൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലും ഫെസ്റ്റസ് തിരുനെൽവേലി സ്കോട്ട് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിക്കുന്നത്. അനുജൻ ഫെബിൻ സ​െൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. തൊടുപുഴ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നാഗർകോവിലിൽ നടക്കും.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.