ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ്​ ചി​കി​ത്സ​യി​ലി​രു​ന്ന ജീ​വ​ന​ക്കാ​രി മ​രി​ച്ചു

തിരുവനന്തപുരം: സ്വകാര‍്യ ആശുപത്രിയുടെ നാലാംനിലയിൽനിന്ന് വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന ലാബ് ടെക്നീഷ‍്യൻ മരിച്ചു. പ്രാവച്ചമ്പലം കുടുംബന്നൂർ കട്ടച്ചിറവിള ഗംഗാനിലയത്തിൽ ശശി-അംബികദേവി ദമ്പതികളുടെ മകൾ അഞ്ജുവാണ്(24) വ‍്യാഴാഴ്ച വൈകീട്ട് 6.45ന് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് പാങ്ങോട് എസ്.കെ ആശുപത്രി കെട്ടിടത്തി​െൻറ നാലാംനിലയിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ അഞ്ജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ജുവിന് നോർക്ക വഴി സൗദി അറേബ‍്യയിൽ ലാബ് ടെക്നീഷ‍്യനായി ജോലി തരപ്പെട്ടിരുന്നു. മെഡിക്കൽ കോളജ് എ.സി.ആർ ലാബിൽ ഇപ്പോൾ ജോലി ചെയ്തുവരുകയായിരുന്ന അഞ്ജു 2014-16 വർഷം പാങ്ങോട് ഇടപ്പഴഞ്ഞിയിലെ എസ്.കെ ആശുപത്രിയിൽ ലാബ് ടെക്നീഷ‍്യനായിരുന്നു. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വിദേശജോലിക്ക് അനിവാര‍്യമായതിനാൽ ഇതിന് പലവട്ടം ആശുപത്രി അധികൃതരെ അഞ്ജു സമീപിച്ചിരുന്നതായും എന്നാൽ അവധി പറഞ്ഞ് അധികൃതർ കൈെയാഴിഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. 

സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ രാവിലെ 10ന് തിരുവനന്തപുരത്തെത്തി പഠനം കഴിഞ്ഞ് ഉച്ചക്ക് രേണ്ടാടെ അഞ്ജു എസ്.കെ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ നാലാം നിലയിൽ ആശുപത്രി അധികൃതരുമായി സംസാരിച്ചുനിന്നശേഷം അഞ്ജു എങ്ങനെ താഴെ വീണു എന്നത് ഇപ്പോഴും ദുരൂഹമാണ്. താഴെ കാർ പാർക്കിങ് ഏരിയയിൽ വീണുകിടന്ന അഞ്ജുവിനെ ആദ‍്യം എസ്.കെ ആശുപത്രി അധികൃതർ ചികിത്സിച്ചെന്നും പരിക്ക് ഗുരുതരമായതിനാൽ വൈകീട്ട് നാലോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, ഇതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ബുധനാഴ്ച തന്നെ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. 

ഉച്ചക്ക് രണ്ടിന് വീണിട്ടും വൈകീട്ട് നാലിനാണ് പൂജപ്പുര പൊലീസിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചത്. വീഴ്ചയിൽ അഞ്ജുവി​െൻറ ശരീരത്തിെല വിവിധ ഭാഗങ്ങൾക്ക് ഒടിവ് സംഭവിച്ചിരുന്നു. നട്ടെല്ലിനും കഴുത്തിനും സുഷുമ്നാനാഡിക്കും ഗുരുതര ക്ഷതമേറ്റ് ആശുപത്രി സർജിക്കൽ െഎ.സി.യുവിൽ അനങ്ങാനോ മിണ്ടാനോ കഴിയാത്ത അവസ്ഥയിൽ അഞ്ജുവിൽനിന്ന് പൂജപ്പുര പൊലീസിന് മൊഴിയെടുക്കാൻ പോലുമായില്ല. ജീവിതം വഴിമുട്ടിയപ്പോഴുണ്ടായ പ്രതിസന്ധിയിൽ മനംനൊന്ത് അഞ്ജു ചാടിയതാകാം എന്നാണ് പൊലീസി​െൻറ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മോർച്ചറിയിലേക്ക് മാറ്റി. ഏക സഹോദരൻ ശിവകുമാർ മെഡിക്കൽ റെപ്രസെേൻററ്റീവാണ്.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.