ചരമം- ആഷ്‌ലി സാമുവേൽ

ന്യൂഡൽഹി: പത്തനംതിട്ട അഴൂർ ഒഴുമണ്ണിൽ  ബഞ്ചമിൻ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകൾ ആഷ്‌ലി സാമുവേൽ (16 ) ഡൽഹിയിൽ നിര്യാതയായി. ബോസ്റ്റൺ പയനിയർ ചാർട്ടർ സ്ക്കൂളിലെ 11 ക്ലാസ് വിദ്യാർഥിനിയായ ആഷ്‌ലി സ്കൂളിലെ മറ്റു നാല് വിദ്യാർഥികളോടൊപ്പം ഡൽഹിയിലേക്ക് യാത്ര പോയതായിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ആഷ്‌ലിയുടെ മരണം.

മൃതശരീരം നാളെ ഉച്ചക്ക് ബോസ്റ്റണിൽ കൊണ്ടുവരും. ഏപ്രിൽ 20  വ്യഴാഴ്ച വൈകിട്ട് അഞ്ചുമണിമുതൽ എട്ടുമണിവരെ ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ. പൊതുദര്ശനത്തിനായി കൊണ്ടുവരും. സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിക്കും.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.