ആ​ദി​വാ​സി വ​യോ​ധി​ക​ൻ  ചി​കി​ത്സ കി​ട്ടാ​തെ മ​രി​െ​ച്ച​ന്ന്​ ആ​രോ​പ​ണം 

എടവണ്ണ: ഒതായി പടിഞ്ഞാറെ ചാത്തല്ലൂരിലെ കാളിയേങ്ങൽ കോളനിയിലെ ആദിവാസി ഉണ്ണീരാൻ (62) മതിയായ ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. രണ്ടു മാസത്തിലേറെയായി ഇദ്ദേഹം വിവിധ അസുഖങ്ങൾ ബാധിച്ച് കഴിയുകയായിരുന്നെന്നും അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കിയില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. 

അരി മാത്രമാണ് ഇദ്ദേഹത്തിന് സൗജന്യമായി ലഭിച്ചിരുന്നതെന്നും മറ്റു ആനുകൂല്യങ്ങളൊന്നും കിട്ടിയില്ലെന്നും പറയുന്നു. എന്നാൽ, ഉണ്ണീരാനെ രണ്ടു പ്രാവശ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു ആശുപത്രികളിലും ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ബന്ധുക്കളാരുമില്ലാത്തതിനാൽ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നത് പ്രയാസമുണ്ടാക്കിയിരുന്നതായും ഐ.ടി.ഡി.പി അധികൃതർ പറഞ്ഞു.ഉണ്ണീരാന് രണ്ടു മാസം മുമ്പുതന്നെ വിവിധ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നുവെന്നും ശനിയാഴ്ച വൈകുന്നേരം അസുഖം ബാധിച്ചതിനെ തുടർന്ന് രാത്രി ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ലെന്നും ചികിത്സക്ക് ശേഷം അനാഥാലയത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ബന്ധപ്പെട്ട പ്രമോട്ടറും പറഞ്ഞു. 
 
Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.