സ​ഹോ​ദ​രി പു​ത്രി​മാ​ർ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

അ​രീ​ക്കോ​ട്: അ​വ​ധി​ക്കാ​ല​ത്ത്​ മാ​താ​വി​​​​െൻറ വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ സ​ഹോ​ദ​രി പു​ത്രി​മാ​ർ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു.  അ​രീ​ക്കോ​ട് സൗ​ത്ത് പു​ത്ത​ലം പാ​മ്പോ​ട​ൻ മു​ഹ​മ്മ​ദി​​​​െൻറ മ​ക്ക​ളാ​യ ഹ​സീ​ന​യു​ടെ മ​ക​ൾ റി​മ ഫാ​ത്തി​മ (ഒ​മ്പ​ത്), സോ​ഫി​യ​യു​ടെ മ​ക​ൾ ആ​യി​ശ റൂ​ബി (ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ അ​വി​ടെ​നി​ന്ന്​ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. 

കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി വീ​ടി​ന് 100 മീ​റ്റ​ർ അ​ക​ലെ കു​ഴി​ച്ച കു​ള​മാ​ണി​ത്. ദു​ൈ​ബ​യി​ലു​ള്ള വ​ണ്ടൂ​ർ കാ​രാ​ട് പ​രു​ത്തി​ക്കു​ന്ന​ൻ ശ​മീ​റി​​​​െൻറ മ​ക​ളാ​ണ് റി​മ ഫാ​ത്തി​മ. വ​ണ്ടൂ​ർ സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യ​ർ​ഥി​നി​യാ​ണ്. ഊ​ർ​ങ്ങാ​ട്ടി​രി മൈ​ത്ര ക​രീ​ക്കു​ന്ന​ൻ സ​ഫ്​​വാ​​​​െൻറ മ​ക​ളാ​ണ് ആ​യി​ശ റൂ​ബി. പു​ത്ത​ലം ഇ​ഖ്റ​അ്​ സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ഖ​ബ​റ​ട​ക്കും. 

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.