കോട്ടയം: വീടിനുപിന്നിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പനച്ചിക്കാട് വെള്ളൂത്തുരുത്തി പെരുഞ്ചേരിക്കുന്ന് എണ്ണാക്കപള്ളിയിൽ വേലായുധൻ നായരുടെ ഭാര്യ സരസമ്മയാണ് (ഒാമന-66) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടത്.ഞായറാഴ് രാത്രി 11.30നും പുലർച്ച ആറിനും ഇടയിലാണ് സംഭവമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. എസ്.ഐ അനൂപ് സി. നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി.
രാത്രി പത്തിനാണ് ഓമനയും ഭര്‍ത്താവ് വേലായുധൻ നായരും ഉറങ്ങാന്‍ കിടന്നത്. ഇൗസമയം മകനും മരുമകളും വീട്ടിലുണ്ടായിരുന്നു.
പുലര്‍ച്ച നോക്കിയപ്പോള്‍ വീട്ടിനുള്ളില്‍ ഓമനയെ കാണാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഓമന ധരിച്ച സ്വര്‍ണാഭരണങ്ങള്‍ മേശപ്പുറത്ത് ഊരിെവച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ഉണ്ണികൃഷ്ണൻ, ഉഷ. മരുമകൾ: ശ്രീലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.